‘വിധി ഇംഗ്ലീഷിലാണ്, ഞങ്ങളുടെ കുറ്റമല്ല’- പാക് ട്വീറ്റിനെ പരിഹസിച്ച് ഗിരിരാജ് സിങ്
text_fieldsന്യൂഡൽഹി: കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താന് വന്‍ വിജയം നേടാനായെന്ന് അഭ ിപ്രായപ്പെട്ട പാക് സര്‍ക്കാറിെൻറ ട്വീറ്റിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. വിധി ഇംഗ്ലീഷിലാണെന് നും അത് അറിയാത്തത് തങ്ങളുടെ കുറ്റമല്ല എന്നായിരുന്നു ഗിരിരാജ് സിങ്ങിെൻറ പരിഹാസം.
Not your fault .. judgment delivered in English . https://t.co/5zZcoufgEC
— Shandilya Giriraj Singh (@girirajsinghbjp) July 17, 2019
കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ്, പാകിസ്താന് വന്‍ വിജയം നേടാനായെന്ന് പാക് സര്‍ക്കാരിെൻറ ഔദ്യോഗിക പേജില്‍ ട്വീറ്റ് വന്നത്. കുല്‍ഭൂഷണെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കോടതി തള്ളിയെന്നും ഇത് പാകിസ്താന് വന്‍ വിജയമാണെന്നുമായിരുന്നു ട്വീറ്റ്.
‘‘അത് ഞങ്ങളുടെ കുറ്റമല്ല, വിധി പ്രസ്താവിച്ചത് ഇംഗ്ലീഷിലായിപ്പോയി’’ എന്നായിരുന്നു ഗിരിരാജ് സിങ്ങിെൻറ മറുപടി ട്വീറ്റ്.
ചാരവൃത്തി ആരോപിച്ച് പാകിസ്താൻ സൈനിക കോടതി ജാദവിന് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് ഐ.സി.ജെ ഉത്തരവിട്ടത്. ജാദവിന് നയതന്ത്രതല സഹായത്തിന് അനുമതി നൽകണമെന്നും കോടതി ഉത്തരിട്ടിരുന്നു.
ജാദവിെൻറ കാര്യത്തില്‍ പാകിസ്താന് വിയന്ന ഉടമ്പടി പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്കാന് കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.