മരട് നിർമാതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുകൊടുക്കാൻ വിധി
text_fieldsന്യൂഡൽഹി: കൊച്ചി മരടിൽ സുപ്രീംകോടതി വിധിയെ തുടർന്ന് ഇടിച്ചുതകർത്ത ഫ്ലാറ്റ് നിർമാതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ തിരികെ കൊടുക്കാനും മരവിപ്പിച്ച അക്കൗണ്ടുകൾ തുറന്നുകൊടുക്കാനും ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തിരികെ നൽകുന്നതിനുള്ള ഉപാധിയായി അൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 25 കോടി രൂപയും കെ.പി. വർക്കിയും വി.എസ് ബിൽഡേഴ്സും 10 കോടി രൂപയും കെട്ടിവെക്കണം.
മുൻ കേരള ഹൈകോടതി ജഡ്ജിയായിരുന്ന റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതിയുടെ നിർദേശം കണക്കിലെടുത്താണ് തുക കെട്ടിവെക്കാൻ നിർദേശിച്ചത്. അൽഫ വെഞ്ചേഴ്സിന്റെ ഉടമ പാപ്പരായിരിക്കുകയാണെന്ന് അവരുടെ അഭിഭാഷകൻ വി. ഗിരി വാദിച്ചു. ഫ്ലാറ്റ് ഉടമകൾ അടച്ച തുകക്ക് മേൽ വന്ന പലിശ ഒഴിവാക്കിക്കൊടുക്കണമെന്നും ഗിരി വാദിച്ചു. തങ്ങളുടെ അക്കൗണ്ടുകൾ മാത്രമല്ല, ബിസിനസ് പങ്കാളികളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണെന്നും ഗിരി ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.