നീതി അവശ്യ സർവീസ്; സാധാരണക്കാരിലേക്ക് എത്താൻ ജുഡീഷ്യറി സാങ്കേതിക വിദ്യ ഉപയോഗിക്കണം -ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: സാധാരണജനങ്ങളിലേക്ക് എത്താൻ ജുഡീഷ്യറി സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. നീതി അവശ്യസർവീസായി കരുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷന്റെ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുടെ 18ാമത് യോഗത്തിൽ സ്മാർട് കോടതികളും ജുഡീഷ്യറിയുടെ ഭാവിയും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
എല്ലാവർക്കും സമയബന്ധിതമായി നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഇപ്പോൾ ജുഡീഷ്യറിയും പൗരൻമാരും തമ്മിലുള്ള വിടവ് നികത്താൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് മൂലം സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കേന്ദ്രം അടുത്തിടെ ഫണ്ട് അനുവദിച്ചതോടെ കാര്യക്ഷമവും സുതാര്യവുമായ ഒരു ജുഡീഷ്യറി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഭാവിയിൽ ഒരു ജുഡീഷ്യറി വിഭാവനം ചെയ്യുന്നതിനുള്ള സമർപ്പിത ശ്രമമാണ് ഇ-കോടതികളെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.