ഇന്ത്യൻ ജുഡീഷ്യറി ജീർണാവസ്ഥയിൽ, തന്‍റെ രാജ്യസഭാംഗത്വം അയോധ്യ വിധിക്കുള്ള പാരിതോഷികമല്ല- രഞ്ജൻ ഗൊഗോയ്
text_fieldsകൊൽക്കത്ത: ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്കെതിരെ അടിമുടി പരിഹാസവും വിമർശനവുമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. രാജ്യത്തെ ജുഡീഷ്യറി ജീർണാവസ്ഥയിലാണെന്നും കോടതികളിൽ നീതി തേടി പോകുന്നവർ ഖേദിക്കേണ്ടിവരുമെന്നും രാജ്യസഭാംഗം കൂടിയായ ഗൊഗോയ് ഇന്ത്യാടുഡേ സംഘടിപ്പിച്ച കോൺക്ലേവിൽ പറഞ്ഞു. കോവിഡ് മൂലം സർവ മേഖലയിലും തകർച്ച നേരിട്ടപ്പോഴും കേസുകളുടെ വർധനകൊണ്ട് ജുഡീഷ്യറി 'കുതിച്ചുകയറി'യതായും അദ്ദേഹം പരിഹസിച്ചു.
ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ കടലിെൻറയും സമുദ്രത്തിെൻറയും നിയമങ്ങൾ പഠിപ്പിക്കുമെങ്കിലും കോടതി നടപടിക്രമമോ, എങ്ങനെ ഒരു വിധിന്യായം എഴുതാമെന്നോ പഠിപ്പിക്കുന്നില്ല. മികച്ച സമ്പദ്വ്യവസ്ഥ വേണമെന്നുണ്ടെങ്കിൽ വ്യവസായിക തർക്കങ്ങൾ പരിഹരിക്കാൻ കെൽപുള്ള സംവിധാനം വേണം, ശക്തമായ ഒരു വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ നിക്ഷേപകർ മുന്നോട്ടുവരൂ. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണം.
തനിക്കെതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് ലോക്സഭയില്‍ പ്രസംഗിച്ച മെഹുവ മൊയ്ത്രക്കെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കോടതിയെ സമീപിച്ചാൽ അവിടെ വിഴുപ്പലക്കാമെന്നല്ലാതെ വിധി ലഭിക്കില്ല എന്നു പറഞ്ഞ ഗൊഗോയ് 'രാഷ്ട്രീയക്കാരി' പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
അയോധ്യ, റഫാൽ കേസുകളിൽ സർക്കാറിന് അനുകൂലമായ വിധി നൽകിയതിന് പാരിതോഷികമായി ലഭിച്ചതാണ് രാജ്യസഭ സീറ്റ് എന്ന ആരോപണം നിഷേധിച്ച അദ്ദേഹം വിലപേശാനാണെങ്കിൽ ഇതിലേറെ നല്ല പദവികൾ വാങ്ങാമായിരുന്നുവെന്നും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാണ് രാജ്യസഭയിലെത്തിയതെന്നും പറഞ്ഞു. രാജ്യസഭാംഗമെന്ന നിലയിൽ ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്ന് എഴുതി നൽകിയിരുന്നു. മാധ്യമങ്ങൾ ഈ കാര്യം ചർച്ച ചെയ്തില്ല.
ദേശീയ പൗരത്വപ്പട്ടിക ഭാവിയിലേക്കുള്ള രേഖയാണ്, അത് വിലയിരുത്തി നടപ്പാക്കണം. കോടതിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തു. പക്ഷേ, രാഷ്ട്രീയ പാർട്ടികൾ അതുവെച്ച് കളിക്കുകയാണെന്നും എൻ.ആർ.സി നടപ്പാക്കുന്നതിന് ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ലെന്നും ഗൊഗോയ് പരിതപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.