നീതിന്യായ വ്യവസ്ഥക്ക് കടപ്പാട് ഭരണഘടനയോട് മാത്രം -ചീഫ് ജസ്റ്റിസ് എൻ.വി. രമണ
text_fieldsന്യൂഡൽഹി: നീതിന്യായ വ്യവസ്ഥക്ക് ഭരണഘടനയോട് മാത്രമാണ് കടപ്പാടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. 'അസോസിയേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ്' കൂട്ടായ്മ യു.എസിലെ സാൻഫ്രാൻസിസ്കോയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ, ഭരണകക്ഷികൾ കരുതുന്നത് സർക്കാറിന്റെ എല്ലാ തീരുമാനങ്ങൾക്കും നീതിന്യായ വ്യവസ്ഥയുടെ അംഗീകാരമുണ്ടാകണമെന്നാണ്.
തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാകാൻ നീതിന്യായവ്യവസ്ഥ സഹായമാകുമെന്ന് പ്രതിപക്ഷവും കരുതുന്നു. എന്നാൽ, ഭരണഘടന മാത്രമാണ് നീതിന്യായ വ്യവസ്ഥയുടെ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യം നേടി 75 വർഷമായിട്ടും ഓരോ സ്ഥാപനത്തിനും ഭരണഘടന നൽകിയ ഉത്തരവാദിത്തങ്ങൾ ജനത്തിന് അറിയില്ലെന്നത് നിരാശജനകമാണ്. രാജ്യത്ത് 'ഭരണഘടനാ സംസ്കാരം' പ്രചരിപ്പിക്കണം. സമൂഹത്തിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്ക് എന്താണെന്ന് ജനം അറിയണം. ജനാധിപത്യം എന്നത് പങ്കാളിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.