ഇന്ത്യയിൽ 5 ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ഹരജിയുമായി ജൂഹി ചൗള
text_fieldsന്യൂഡൽഹി: ലോകം മുഴുവൻ 5 ജി നെറ്റ്വർക്കിലേക്ക് ചുവടുമാറ്റാനൊരുങ്ങുകയാണ്. ഇന്‍റർനെറ്റ് വേഗതയിൽ പുതിയ വിപ്ലവം 5 ജി നെറ്റ്വർക്ക് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും 5ജി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. സ്പക്ട്രം ലേലം ഉൾപ്പടെയുള്ള നടപടികളുമായി കേന്ദ്രസർക്കാറും 5ജി അവതരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ, രാജ്യത്ത് 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി ജൂഹി ചൗള.
സാങ്കേതികമായ പുരോഗതി ഉണ്ടാക്കുന്നതിന് വിവിധ സേവനങ്ങൾ അവതരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല. ഇന്ന് വയർലെസ്സ് കമ്യൂണിക്കേഷനിലുൾപ്പടെ നൂതനമായ ഉപകരണങ്ങളാണ് നാം ഉപയോഗിക്കുന്നത്. അതേസമയം, വയർലെസ്സ് സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. വയർലെസ്സ് സാങ്കേതികവിദ്യ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തലെന്ന് ജൂഹി ചൗള പറഞ്ഞു.
5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നാണ് ആവശ്യമെന്ന് ജൂഹി ചൗളയുടെ വക്താവ് പറഞ്ഞു. മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.