ജുനൈദ് വധം സി.ബി.െഎക്ക് വിടേണ്ടതില്ലെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ വർഗീയവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിയാന വല്ലഭ്ഗഡ് സ്വദേശി 16കാരൻ ജുനൈദ് ഖാെൻറ കേസ് സി.ബി.െഎക്ക് വിടേണ്ടതില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി.
കേസ് സി.ബി.െഎക്ക് വിടണമെന്ന് ആവശ്യെപ്പട്ട് ജുനൈദിെൻറ കുടുംബം നൽകിയ ഹരജി നേരത്തേ ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിെനതിരെ നൽകിയ അപ്പീലിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ വിധി.
കുടുംബത്തിന് രണ്ടാഴ്ചക്കകം സുപ്രീംകോടതിയിൽ ഹരജി നൽകാമെന്നും കോടതി വ്യക്തമാക്കി. ജുനൈദിെൻറ കുടുംബം ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് വിചാരണ നടക്കുന്ന ഫരീദാബാദ് സ്പെഷൽ കോടതി വാദം കേൾക്കുന്നത് നിർത്തിവെച്ചിരുന്നു.
പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പുതുവസ്ത്രങ്ങൾ വാങ്ങി ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ജുനൈദിനെയും സഹോദരങ്ങളെയും ട്രെയിനിൽ വെച്ച് ഒരു സംഘം ആക്രമിച്ചത്.
ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിച്ചായിരുന്നു ആക്രമണം. കേസിൽ രണ്ടും മൂന്നും പ്രതികൾ ഡൽഹി സർക്കാർ ജീവനക്കാരാണ്.കേസ് ഒത്തുതീർക്കുന്നതിന് വേണ്ടി നേരത്തേ ഹരിയാന സർക്കാർ സമ്മർദം ചെലുത്തിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.