ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ ജുനൈദിന്‍റെ സഹോദരൻ കാസിം കോൺഗ്രസിൽ ചേർന്നു
text_fieldsന്യൂഡൽഹി: ഹിന്ദുത്വവാദികൾ ട്രെയിൻ യാത്രക്കിടയിൽ കൊലപ്പെടുത്തിയ 15കാരനായ ജുനൈദ് ഖാന്‍റെ സഹോദരൻ കാസിം കോൺഗ്രസിൽ ചേർന്നു. ജുനൈദിന്‍റെ മൂത്ത സഹോദരനാണ് കാസിം. ജിഗ്നേഷ് മേവാനിക്കൊപ്പമെത്തിയാണ് കാസിം കോൺഗ്രസിൽ ചേർന്നത്.
2017 ൽ മുമ്പ് ജൂൺ 22ന് യു.പിയിലെ മഥുരയിലേക്കുള്ള ട്രെയിനിൽ ഗോരക്ഷക ഗുണ്ടകൾ 15കാരനായ ജുനൈദ് ഖാൻ എന്ന ബാലനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. നാലു വർഷം പിന്നിട്ടെങ്കിലും ഇനിയും ആ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.
ജുനൈദും സഹോദരനും രണ്ട് സുഹൃത്തുക്കൾക്കൊപ്പം അവശ്യ വസ്തുക്കൾ വാങ്ങാനായി പുറപ്പെട്ടതായിരുന്നു. ട്രെയിനിൽ കയറിയ അവനെയും സുഹൃത്തുക്കളെയും ഗോരക്ഷാഗുണ്ടകൾ അടിക്കുകയും കുത്തുകയും ചെയ്ത ശേഷം ട്രെയിനിൽനിന്ന് പുറത്തേക്കെറിയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്റ്റിലായിരുന്നു. ഇവർ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. സംഭവത്തെക്കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന കുടുംബത്തിെൻറ ഹരജി പഞ്ചാബ്-ഹരിയാന ഹൈകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.