Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി ഭരണത്തിന് കീഴിൽ...

യോഗി ഭരണത്തിന് കീഴിൽ ജംഗിൾ രാജ്- സീതാറാം യെച്ചൂരി

text_fields
bookmark_border
Sitaram Yechury
cancel

ന്യൂഡൽഹി: യു.പിയിൽ ബി.ജെ.പിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ ഇതൊക്കെയാണ് യു.പിയിൽ നടക്കുന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിയമവാഴ്‌ച ഉറപ്പാക്കണമെന്നും സീതാറാം ​യെച്ചൂരി ആവശ്യപ്പെട്ടു.

അതേസമയം, കൊലപാതകം അന്വേഷിക്കാനായി യോഗി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് പൊലിസുകാരോട് പ്രത്യേകം ആവശ്യപ്പെട്ടു. ഇതേതുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉമേഷ് പാൽ വധക്കേസിൽ പ്രതികളാണ് അതിഖും സഹോദരൻ അഷ്റഫും. അതിഖിനെയും അഷ്റഫിനെയും പ്രയാഗ് രാജിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechuryAtiq Ahmed murderYogi Adityanath
News Summary - "Jungle Raj In UP": Sitaram Yechury On Gangster Atiq Ahmed's Killing
Next Story