രാജ്യത്ത് സ്കൂളുകളിൽ ജങ്ക് ഫുഡിന് നിരോധനം
text_fieldsന്യൂഡൽഹി: സ്കൂളുകളിൽ മൊബൈൽ ഫോൺ പൂർണമായി കേരള സർക്കാർ വിലക്കിയതിനൊപ്പം കുട്ടികളുടെ ശാരീരികാരോഗ്യ സംരക് ഷണത്തിന് ദേശീയതലത്തിൽനിന്ന് മറ്റൊരു ശുഭവാർത്ത. പോഷകാംശം കുറഞ്ഞ, കൃത്രിമ രുചിക്കൂട്ടുകൾ കൊണ്ട് തയാറാക് കുന്ന ‘ജങ്ക് ഫുഡ്’ ഇനങ്ങൾ സ്കൂൾ പരിസരത്തും കാൻറീനിലും ഹോസ്റ്റലുകളിലും നിരോധിക്കാൻ തിരുമാനം. കൂടിയ അളവ ിൽ കൊഴുപ്പും മധുരവും ഉപ്പും പുളിയും ഉപയോഗിച്ച് നാവിനുമാത്രം തൃപ്തി നൽകുന്ന ഇനങ്ങളാണ് ജങ്ക്ഫുഡ്. പാക് കറ്റിലും കുപ്പികളിലുമായി എത്തുന്ന ഇത്തരം ഭക്ഷണ ഇനങ്ങൾക്ക് അടുത്തമാസം ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നേക്കും. ജങ്ക് ഫുഡ് വിൽക്കുന്നതും വിതരണം ചെയ്യുന്നതും മാത്രമല്ല, അതേക്കുറിച്ച പരസ്യങ്ങൾക്കുമുണ്ട് വിലക്ക്.
കേന്ദ്ര ഭക്ഷ്യസുരക്ഷ- -ഗുണനിലവാര അതോറിറ്റി(എഫ്.എസ്.എസ്.എ.ഐ)യാണ് ഇതുസംബന്ധിച്ച കരട് വിജ്ഞാപനം ഇറക്കിയത്. സ്കൂൾ വിദ്യാർഥികളിലെ അനാരോഗ്യ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കുന്നിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി റെഗുലേഷൻസ് 2019 പ്രകാരമാണ് നടപടി. സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും, സ്കൂൾ കാൻറീൻ, ഹോസ്റ്റൽ, സ്കൂൾ കായിക മേള നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം ഭക്ഷണ സാധനങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ, അവയെക്കുറിച്ച് പരസ്യം നൽകുകയോ അരുത്. പാഠപുസ്തകങ്ങളുടെ പുറംചട്ടയിലോ, സ്കൂളുകളിൽനിന്നും വിതരണം ചെയ്യുന്ന സാധനങ്ങളിലോ, സ്കൂൾ ഉപകരണങ്ങളിലോ ഇവയുടെ പരസ്യമോ, ലോഗോയൊ പാടില്ല.
സംസ്ഥാന ഭക്ഷ്യസാധന അതോറിറ്റി പരിശോധന നടത്തി വിൽപന തടയുകയും നടപടി സീകരിക്കുകയും ചെയ്യണം. സ്കൂൾ അധികാരികളും ഇത്തരം ഭക്ഷണ സാധനങ്ങൾ ലഭ്യമല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ പവൻ അഗർവാൾ നിർദേശിച്ചു. ജങ്ക് ഫുഡിൽ ആകർഷിക്കപ്പെടുന്ന കുട്ടികളിൽ വിശപ്പില്ലായ്മയും പോഷകാഹാരക്കുറവും വർധിച്ചുവരുന്നുവെന്ന പഠനങ്ങൾക്കിടെയാണ് കേന്ദ്രനിർദേശം.
കുട്ടികൾക്കിടയിൽ പ്രമേഹവും പൊണ്ണത്തടിയും വർധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ. ലോക ഒബീസിറ്റി ഫെഡറേഷെൻറ കണക്കു പ്രകാരം 2030 ആകുേമ്പാൾ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം 2.74 കോടി കവിയും. ജനസംഖ്യക്കൊപ്പം പൊണ്ണത്തടിയിലും ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിൽ. ഉപഭോക്തൃ മധ്യവർഗത്തിെൻറ സന്തതിയാണ് പൊണ്ണത്തടി. ജനസംഖ്യയിൽ 35 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണെന്നിരിക്കേ, ജങ്ക് ഫുഡ് നിയന്ത്രണം ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
ചിപ്സ്, ബർഗർ ഒൗട്ടാകും
കുപ്പിയിൽ അടച്ച പാനീയങ്ങൾ, കാറ്റുനിറച്ച് പാക്കറ്റിലാക്കിയ ഉരുളക്കിഴങ്ങ് ചിപ്സ് പോലുള്ളവ, ബർഗർ, പിസ തുടങ്ങിയവക്കാണ് വിലക്ക് വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.