അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കൾ; ഇന്നോവക്കായി തിരച്ചിൽ
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ നിർത്തിയിട്ട സംഭവത്തിൽ ഡ്രൈവർക്കും അയാളുമായി കടന്നുകളഞ്ഞ ഇന്നോവക്കുംവേണ്ടി തിരച്ചിൽ ഉൗർജിതമാക്കി പൊലീസ്. ദേശീയ അന്വേഷണ ഏജൻസിയും (എൻ.െഎ.എ) സംഭവം അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച അർധരാത്രി സ്കോർപിയോക്കു പിന്നാലെ വെള്ള ഇന്നോവ വരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കർമിചാൽ റോഡിൽ വാഹനം പാർക് ചെയ്ത ശേഷം ഡ്രൈവർ ഇന്നോവയിൽ കയറി കടന്നുകളഞ്ഞു. മുളുന്ദ് കവല പിന്നിട്ട ശേഷം ഇന്നോവ എങ്ങോട്ടുപോയെന്ന് വ്യക്തമല്ല.
3000 ചതുരശ്ര അടിയോളം പ്രത്യാഘാതം സൃഷ്ടിക്കാൻ ശേഷിയുള്ള രണ്ടര കിലോ ജലാറ്റിൻ സ്റ്റിക്കുകളാണ് സ്കോർപിയോയിൽനിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നമ്പർ പ്ലേറ്റുകളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ വാഹനത്തിേൻറതും ശേഷിച്ചവ അംബാനിയുടെ സുരക്ഷ വാഹനങ്ങളുടേതുമാണ്. നേരത്തേ, മുകേഷിെൻറ വീടിനടുത്തെത്തി നിരീക്ഷണം നടത്തുകയും വാഹനങ്ങളുടെ നമ്പർ കണ്ടുവെക്കുകയും ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് സ്കോർപിയോ നിർത്തിയിട്ടതെന്നും പൊലീസ് പറഞ്ഞു.
തീവ്രവാദ സംഘടനകളാണ് ഇത് ചെയ്തതെങ്കിൽ 24 മണിക്കൂറിനകം അവർ അവകാശവാദമുന്നയിക്കാറുണ്ടെന്നും ഇൗ സംഭവത്തിൽ അതുണ്ടായിട്ടില്ലെന്നും മുംബൈ പൊലീസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഭീകരബന്ധവും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.