കളി തുടങ്ങിയിട്ടേയുള്ളു; ഇനിയും പലതും പുറത്ത് വരാനിരിക്കുന്നു- രാഹുൽ
text_fieldsന്യൂഡൽഹി: റാഫേൽ യുദ്ധ വിമാന കരാർ വിവാദത്തിൽ മോദിക്കെതിരെ പരിഹാസശരവുമായി രാഹുൽ ഗാന്ധി. മോദിയെ പ്രതിരോധിച്ച് കേന്ദ്രമന്ത്രിമാർ ഒന്നടങ്കം രംഗത്തെത്തിയതിനെതിരെ 'കളി തുടങ്ങിയിട്ടേയുള്ളുവെന്ന്' രാഹുൽ പ്രതികരിച്ചു. തൻെറ പാർലമൻറ് നിയോജക മണ്ഡലമായ ഉത്തർപ്രദേശിലെ അമേത്തിയിൽ കഴിഞ്ഞ രാത്രി കോൺഗ്രസിൻെറ സൈബർ പോരാളികളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് വന്നയാൾ അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകി. കളി തുടങ്ങിയതേയുള്ളു. കാര്യങ്ങൾ കൂടുതൽ രസകരമാകാൻ പോകുന്നു. അടുത്ത രണ്ട്-മൂന്ന് മാസങ്ങളിൽ കാര്യങ്ങൾ കൂടുതൽ രസകരമായിരിക്കും. അത് കഴിഞ്ഞാൽ നരേന്ദ്രമോദിയുടെ പ്രവർത്തനത്തെ ഞങ്ങൾ ഒന്നൊന്നായി കാണിച്ചുതരും. റഫേൽ, വിജയ് മല്യ, ലളിത് മോദി, ഗബ്ബർ സിങ് ടാക്സ് എല്ലാം മോഷണം ആണ്. നരേന്ദ്ര മോദി ഒരു ഗേറ്റ്കീപ്പർ അല്ല, കള്ളൻ ആണ്- രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിൻെറ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, മോദിക്ക് പ്രതിരോധമൊരുക്കിയും രാഹുലിനെ വ്യക്തിപരമായി ആക്രമിച്ചും കേന്ദ്രമന്ത്രിമാർ കൂട്ടത്തോടെ രംഗത്തെത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ദേശീയ പാർട്ടിയുടെ പ്രസിഡന്റും ഒരു പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ല. രാഹുൽഗാന്ധിയെപ്പോലുള്ള ഒരാൾ കോൺഗ്രസ്സിന് അപമാനമാണ്. ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു നുണയനാണ് അവരുടെ പ്രസിഡന്റ്. കുടുംബത്തിലെ മുഴുവൻ പേരെയും അഴിമതികളിൽ അടക്കം ചെയ്ത ഒരു നേതാവിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. - എന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.