ഉത്തർപ്രദേശ് ഏറ്റുമുട്ടൽ പ്രദേശ് ആയി; ഹീനമായ കൊലപാതകം യോഗി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് -മായാവതി
text_fieldsലഖ്നോ: സമാജ് വാദി പാർട്ടി മുൻ എം.പി ആതിഖ് അഹ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബി.എസ്.പി നേതാവ് മായാവതി. ഉത്തർപ്രദേശ് സർക്കാരിന്റെ പ്രവർത്തനരീതിയെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ കൊലപാതകങ്ങളെന്ന് മായാവതി പറഞ്ഞു. രാജ്യത്തുടനീളം ചർച്ച ചെയ്യുന്നതും അങ്ങേയറ്റം ഗുരുതരവും ഭീതിപ്പെടുത്തുന്നതുമായ സംഭവത്തിൽ സുപ്രീംകോടതി ശ്രദ്ധചെലുത്തണമെന്നും യു.പി മുൻ മുഖ്യമന്ത്രി കൂടിയായ മായാവതി ആവശ്യപ്പെട്ടു.
നിയമ വാഴ്ച നടപ്പാക്കേണ്ട ഉത്തർ പ്രദേശ് ഏറ്റുമുട്ടൽ പ്രദേശ് ആയി മാറിയതിനെ കുറിച്ച് ആളുകൾ ചിന്തിക്കണമെന്നും മായാവതി ട്വീറ്റ് ചെയ്തു. ''ഗുജറാത്തിലെ ജയിലിൽ നിന്ന് യു.പിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ആതിഖിനും സഹോദരനുമെതിരെ ആക്രമികൾ വെടിയുതിർത്തത്. ഉമേഷ് പാൽ കൊലപാതകക്കേസ് പോലെ തന്നെ ഹീനമായ സംഭവമാണിതും. യു.പി സർക്കാരിന്റെ നിയമ വാഴ്ചയെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന സംഭവമാണിത്. അവരുടെ ഭരണ രീതിയെ കുറിച്ചും-മായാവതി പറഞ്ഞു.
ഫെബ്രുവരി 24നാണ് അഭിഭാഷകനായ ഉമേഷ് പാലും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്. 2005ൽ ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്നു ജില്ലാപഞ്ചായത്തംഗമായിരുന്നു ഉമേഷ് പാല്‍. ഉമേഷ് പാലിനെ 2016ൽ തട്ടിക്കൊണ്ടു പോയ കേസിലാണ് ആതിഖിനെ പ്രതിചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.