ന്യൂനപക്ഷങ്ങളോട് കാണിച്ചത് തെറ്റ് –ജസ്റ്റിസ് എ.കെ. ഗാംഗുലി
text_fieldsന്യൂഡൽഹി: അയോധ്യ കേസിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് കാണിച്ചത് തെറ്റാണെന്ന് റിട ്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ഗാംഗുലി. വിധിയിൽ അമ്പരന്നുനിൽക്കുകയാണ് താൻ . അസ്വസ്ഥതയുമുണ്ട്. രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശം നൽകുന്ന ഭരണഘടനയാണ് നമ ്മുടേത്. അതിനാൽ, നീതി എല്ലാവർക്കും ലഭിക്കണം. എന്നാൽ, ഈ കേസിൽ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിച്ചില്ല.
തികഞ്ഞ അക്രമത്തിലൂടെ പള്ളി തകർക്കുകയായിരുന്നെന്ന കാര്യം അനിഷേധ്യമാണ്. അത് നിയമവാഴ്ചയെ പച്ചയായി ലംഘിച്ച സംഭവമാണെന്ന് സുപ്രീംകോടതി വിധിയിൽപോലുമുണ്ട്. ആരോടാണ് അനീതിയുണ്ടായത് എന്നതാണ് ഈ ഘട്ടത്തിലെ ചോദ്യം. അനീതിയുണ്ടായത് ന്യൂനപക്ഷങ്ങളോടാണ് എന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ക്ഷേത്രം തകർത്തല്ല പള്ളിയുണ്ടാക്കിയതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കടിയിൽനിന്ന് ക്ഷേത്രത്തിേൻറതായ ഒരു തെളിവും ലഭിച്ചിട്ടില്ല.
പള്ളി തകർത്തതാകട്ടെ ഭരണഘടന തത്ത്വങ്ങളുടെ ലംഘനവുമാണ്. പിന്നെ എന്തിെൻറ അടിസ്ഥാനത്തിലാണ് ഭൂമിയുടെ ഉടമകൾ ‘രാം ലല്ല’യാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു എന്ന് പറയുന്നത്. ഭരണഘടന പഠിക്കുന്നയാൾ എന്ന നിലയിൽ എെൻറ മനഃസാക്ഷി അസ്വസ്ഥമാണ്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും അവകാശം സംരക്ഷിക്കേണ്ട ബാധ്യത സുപ്രീംകോടതിക്കുണ്ട്. എെൻറ അവകാശങ്ങളുടെ അവസ്ഥ എന്താകും -അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.