ജസ്റ്റിസ് ബി.വി നാഗരത്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും
text_fieldsന്യൂഡൽഹി: ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് ഉയർത്തുന്നതിന് ഒമ്പത് ജഡ്ജിമാരുടെ പേര് ശിപാർശ ചെയ്തു. ഇതിൽ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. നിലവിൽ കർണാടക ഹൈകോടതിയിൽ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി നാഗരത്ന.
ജസ്റ്റിസ് ഹിമ കോഹ്ലിയും ജസ്റ്റിസ് ബേല ത്രിവേദിയുമാണ് ശിപാർശകളുടെ പട്ടികയിലുള്ള മറ്റ് രണ്ട് വനിതാ ജഡ്ജിമാർ. യഥാക്രമം തെലങ്കാന ഹൈകോടതിയിലും ഗുജറാത്ത് ഹൈകോടതിയിലും ജഡ്ജിമാരായി പ്രവർത്തിക്കുകയാണ് ഇവർ.
ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയർന്നിരുന്നു. ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നതിന് മുമ്പ് 'ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' എന്ന് അഭിപ്രായപ്പെട്ടിരുന്നു.
1989 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. 2008 ലാണ് കർണാടക ഹൈകോടതിയുടെ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റത്. രണ്ട് വർഷത്തിന് ശേഷം സ്ഥിരം ജഡ്ജിയായും നിയമിതയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.