വൈദ്യപരിശോധന നിരസിച്ച് ജസ്റ്റിസ് കർണൻ
text_fields
കൊൽക്കത്ത: കൊൽക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ സുപ്രീംകോടതി നിർദേശപ്രകാരമുള്ള വൈദ്യപരിശോധനക്ക് തയാറായില്ല. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽനിന്നുള്ള നാലംഗ വൈദ്യസംഘത്തിെൻറ പരിശോധനക്ക് സന്നദ്ധനാകാതിരുന്ന കർണൻ തനിക്ക് സ്ഥിരതയുള്ള മനസ്സാണുള്ളതെന്ന് എഴുതിനൽകി. വൈദ്യപരിശോധന നടത്താനുള്ള സുപ്രീംകോടതി വിധി ജഡ്ജിയായ തന്നെ അപമാനിക്കാനുള്ളതാണ്. അത്തരമൊരു വൈദ്യപരിശോധനക്ക് രക്ഷിതാവിെൻറ സമ്മതം ആവശ്യമാണ്. തെൻറ കുടുംബാംഗങ്ങളൊന്നും ഇവിടെയില്ലാത്തതിനാൽ സമ്മതം ലഭിക്കില്ല. ഭാര്യയും മകനും ചെന്നൈയിലാണ്. മറ്റൊരു മകൻ ഫ്രാൻസിലാണ്. അതുകൊണ്ടുതന്നെ വൈദ്യപരിശോധന നടത്താനാകില്ലെന്നും കർണൻ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് പൊലീസും നാലംഗ വൈദ്യസംഘവും കൊൽക്കത്തയിലെ ന്യൂടൗണിലെ ജസ്റ്റിസ് കർണെൻറ വീട്ടിലെത്തിയത്.
കൊൽക്കത്ത സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ ബോർഡ് ജസ്റ്റിസ് കർണെന വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി മേയ് ഒന്നിന് ഉത്തരവിട്ടിരുന്നു. മെഡിക്കൽ ബോർഡിെന സഹായിക്കാൻ പൊലീസ് സംഘം രൂപവത്കരിക്കുന്നതിന് പശ്ചിമ ബംഗാളിലെ പൊലീസ് ഡയറക്ടർ ജനറലിനോടും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതടക്കമുള്ള വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെതുടർന്നാണ് കർണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീംേകാടതിയുടെ ഏഴംഗ ഭരണഘടന െബഞ്ച് ഉത്തരവിട്ടത്. ഇതിന് തിരിച്ചടിയായി ഇത്തരമൊരു ഉത്തരവിട്ട ഏഴ് ജഡ്ജിമാരെയും ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസികനില പരിശോധിക്കാൻ കർണനും ഉത്തരവിട്ടു. 2017 ഫെബ്രുവരി എട്ടിനുശേഷം കർണൻ പുറപ്പെടുവിച്ച ഉത്തരവുകളൊന്നും പരിഗണിക്കേണ്ടെന്ന് കോടതികൾക്കും മറ്റും സുപ്രീംകോടതി നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.