കുറ്റക്കാരനെങ്കില്‍ ജയിലിലടക്കൂ -ജസ്റ്റിസ് കര്‍ണന്‍
text_fieldsന്യൂഡല്‍ഹി: കുറ്റക്കാരനാണെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ സുപ്രീംകോടതിയോട് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു. വീണ്ടുമൊരിക്കൽ താന്‍ കോടതിയില്‍ ഹാജരാകില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന് മുന്നിൽ ഹാജരായ കർണൻ അറിയിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിയെ കേസിൽ ഹാജരാക്കുന്നത്.
അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച കര്‍ണന്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. താൻ പോരാടുന്നത് ജുഡീഷ്യറിക്കെതിരെയോ വ്യക്തിപരമായ നേട്ടത്തിനോ അല്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് കർണൻ സംസാരിച്ചു തുടങ്ങിയത്. തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ ഉച്ചത്തിൽ സംസാരിച്ച കര്‍ണന്‍ താനിന്ന് വന്നില്ലായിരുന്നെങ്കില്‍ തനിക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറൻറ്പുറപ്പെടുവിക്കുമായിരുന്നുവെന്നറിയാമെന്ന് പറഞ്ഞു. ഏതു രീതിയിലാണ് താന്‍ കുറ്റക്കാരനാകുന്നത്. താൻ സാമൂഹികവിരുദ്ധനോ ഭീകരനോ ആണോ?. പൊലീസ് തന്നെ തേടി താമസിക്കുന്ന കോളനിയിലെത്തിയതോടെ വ്യക്തിജീവിതമാണ് തകർന്നത്. അവിടെ ജനങ്ങള്‍ അതെല്ലാം കണ്ടുനില്‍ക്കുകയായിരുന്നു.
ജാമ്യം ലഭിക്കുന്ന വാറൻറ് മാത്രമാണ് താങ്കള്‍ക്കെതിരെ പുറപ്പെടുവിച്ചതെന്നായിരുന്നു ജസ്റ്റിസ് കർണനോട് ചീഫ് ജസ്റ്റിസിെൻറ മറുപടി. അത് കുറ്റക്കാരനായതുകൊണ്ടല്ലെന്നും അനുസരണക്കേട് കാട്ടിയത് കൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ഖെഹാർ ഒാർമിപ്പിച്ചു. താങ്കൾ ഒരു ഭീകരനുമല്ല. കേസില്‍ നിരുപാധികം മാപ്പുപറയാം. അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആദ്യം ജഡ്ജിയെന്ന അധികാരം തനിക്ക് പുനഃസ്ഥാപിക്കണമെന്നും ഒരു ജഡ്ജിയായി താനുന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാമെന്നും ജസ്റ്റിസ് കർണൻ പ്രതികരിച്ചു. തെൻറ അധികാരങ്ങള്‍ എടുത്തു കളഞ്ഞതിനാല്‍ മാനസികവും ശാരീരികവുമായി തകര്‍ന്നിരിക്കുകയാണെന്നും വേണമെങ്കില്‍ ഇപ്പോള്‍ തന്നെ ശിക്ഷിച്ചോളൂ എന്നും കര്‍ണന്‍ പറഞ്ഞു. മാനസിക നില ശരിയല്ലെന്ന തോന്നലുണ്ടെങ്കില്‍ സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കിയാല്‍ മതിയെന്നും ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി സമർപ്പിച്ചോളൂ എന്നുമായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിെൻറ ആവശ്യമില്ലെന്നും നിങ്ങള്‍ എന്നെ വീണ്ടും അസ്വസ്ഥനാക്കുകയാണെന്നും കര്‍ണന്‍ തിരിച്ചടിച്ചു. ഇതിലിടപെട്ട ജസ്റ്റിസ് ചെലമേശ്വർ നിങ്ങളെന്താണ് സംസാരിക്കുന്നതെന്ന് ബോധ്യമുണ്ടോയെന്ന് ജസ്റ്റിസ് കർണനോട് ചോദിച്ചു. ആര്‍ക്കെങ്കിലും എതിരെ വീണ്ടും ആരോപണമുന്നയിക്കാനാണ് മുതിരുന്നതെങ്കില്‍ വിചാരണയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂർ, പി.സി. ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കേസ് മേയ് ഒന്നിന് വീണ്ടും പരിഗണിക്കും. അധികാരം പുനഃസ്ഥാപിക്കണമെന്ന കര്ണെൻറ ആവശ്യം കോടതി തള്ളി. ആരോപണങ്ങള്‍ സംബന്ധിച്ച് വ്യക്തമായി മറുപടി പറയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയം നല്‍കുകയാണെന്ന്് സുപ്രീംകോടതി വ്യക്തമാക്കി.
ജുഡീഷ്യറിയിലെ ദലിത് പീഡനവും മദ്രാസ് ഹൈേകാടതി ചീഫ് ജസ്റ്റിസിനും വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കുമെതിരെ അഴിമതിയാരോപണവുമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനാണ് ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.