Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​ കർണനെ...

ജസ്​റ്റിസ്​ കർണനെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കണ​െമന്ന്​ സുപ്രീം കോടതി

text_fields
bookmark_border
ജസ്​റ്റിസ്​ കർണനെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കണ​െമന്ന്​ സുപ്രീം കോടതി
cancel

ന്യൂൽഹി: ജസ്​റ്റിസ്​ സി.എസ്​ കർണനെ ഡോക്​ടർമാർ പരിശോധിച്ച്​ ഉടൻ തന്നെ മെഡിക്കൽ റിപ്പോർട്ട്​ നൽകണമെന്ന്​ കൊൽക്കത്ത സർക്കാർ  ആശുപത്രിയോട്​​ സുപ്രീം കോടതി.​ സുപ്രീം കോടതിയു​െട ഏഴംഗ പ്രത്യേക ബെഞ്ചാണ്​ ഉത്തരവിട്ടിരിക്കുന്നത്​. മെയ്​ നാലിന്​ കർണനെ പരിശോധിക്കണ​െമന്നും എട്ടിന്​ റി​പ്പോർട്ട്​ നൽകണമെന്നുമാണ്​ നിർദേശം. 

ജസ്റ്റിസ്​ കർണൻ​ മെഡിക്കൽ പരിശോധനക്ക്​ വിധേയനായിട്ടു​ണ്ടെന്ന്​  പൊലീസ്​ ഉറപ്പു വരുത്തണം. അതിനായി പൊലീസ്​ ഉദ്യോഗസ്​ഥരുടെ ഒരു ടീം രൂപീകരിക്കണമെന്ന്​ പശ്ചിമബംഗാൾ ഡി.ജി.പിക്കും​ കോടതി നിർദേശം നൽകി. കർണ​​െൻറ പെരുമാറ്റം വളരെ മോശമാണെന്നും അതിനാൽ പ്രതിരോധം കൂടാതെ ഇദ്ദേഹം പരിശോധനയുമായി സഹകരിക്കുന്നുവെന്ന്​ ഇൗ ടീം ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിക്കുന്നു.  

ജസ്​റ്റിസ്​ കർണന്​ കൗൺസിലിങ്ങ്​ ആവശ്യമുണ്ടെന്നും സ്വബോധത്തോടെ ഇത്തരത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്നും ബെഞ്ചിനു മുമ്പാകെ ഹാജരായ മുതിർന്ന അഭിഭാഷകൻ അറിയിച്ചിരുന്നു. അദ്ദേഹം ജൂണിൽ വിരമിക്കുകയാണെന്നും അതിനാൽ കേസ്​ പെ​െട്ടന്ന്​ പരിഗണിക്കണമെന്നും അഭിഭാഷകൻ അറിയിച്ചു. 

താൻ പുറപ്പെടുവിച്ച പല ഉത്തരവുകളിലും സുപ്രീം കോടതി ജഡ്​ജിമാർ പ്രതികളാണെന്ന്​ ജസ്​റ്റിസ്​ കർണൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചതായി അറ്റോർണി ജനറൽ മുകൾ റോഹ്​ത്തഗി കോടതി​െയ അറിയിച്ചിരുന്നു. ​ഉടൻ നടപടി ഉണ്ടാകണമെന്നും അറ്റോർണി ജനറൽ ആവശ്യ​െപ്പട്ടിരുന്നു. 
തുടർന്ന്​ ഫെബ്രുവരി എട്ടിനു ശേഷം കർണൻ പുറപ്പെടുവിച്ച ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി. മെയ്​ 18ന്​ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനും കോടതി തീരുമാനിച്ചു. 

നേരത്തെ 20 ജഡ്​ജിമാർ അഴിമതിക്കാരാണെന്ന്​ കർണ​ൻ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന്​ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന്​ നോട്ടീസ്​ അയക്കുകയും ചെയ്​തിരുന്നു. അതിനെ തുടർന്ന്​​ സുപ്രീം കോടതി ജഡ്​ജിമാരുടെ യാത്ര വിലക്കി കർണൻ ഉത്തരവിട്ടിരുന്നു. ഇവർ മറ്റു സ്​ഥലങ്ങളിലേക്ക്​ യാത്ര ചെയ്​താൽ ജാതി^മത പക്ഷപാതത്തി​​െൻറ ​ൈവറസ്​ പടരുമെന്ന്​ ആരോപിച്ചായിരുന്നു യാത്രാ വിലക്ക്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Karnansupreme court
News Summary - Justice Karnan to be Medically Examined, SC Cancels His Past Orders
Next Story