ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ജസ്റ്റിസ് കർണന്‍റെ ജാമ്യമില്ലാ വാറൻറ്
text_fieldsകൊൽക്കത്ത: ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചു. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, പി.കെ. ഘോസ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെ വാറൻറ് അയക്കാൻ കോടതി രജിസ്ട്രാർക്ക് കർണൻ നിർദേശം നൽകി.
അഴിമതിക്കാരായ ഏഴ് ജഡ്ജിമാരാണ് തെൻറ കേസ് പരിഗണിക്കുന്നതെന്നും അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് നിയമാനുസൃതമല്ല എന്നുമാണ് കർണെൻറ നിലപാട്. തെന്ന വൈദ്യപരിശോധനക്ക് ഹാജരാക്കാൻ ശ്രമിച്ചാൽ ബംഗാൾ ഡി.ജി.പിയെ സസ്പെൻഡ് ചെയ്യുമെന്നും ജസ്റ്റിസ് കർണൻ പറഞ്ഞു.
ഭരണഘടനയുടെ 226ാം വകുപ്പും ക്രിമിനൽ നടപടിചട്ടത്തിലെ 482ാം സെക്ഷൻ അനുസരിച്ചും രാജ്യത്തെയും ജനങ്ങളെയും അഴിമതിയിൽനിന്നും അശാന്തിയിൽനിന്നും സംരക്ഷിക്കുകയെന്ന താൽപര്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കർണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.