അഴിക്കുള്ളിലും പതറാതെ കർണൻ
text_fields
കൊൽക്കത്ത: അഴിക്കുള്ളിൽ രണ്ടുമാസം പിന്നിടുേമ്പാഴും മുൻ കൽക്കട്ട ഹൈകോടതി ജഡ്ജ് സി.എസ്. കർണൻ ഏറെ ഉല്ലാസവാൻ. കഴിഞ്ഞ ജൂണിൽ കോയമ്പത്തൂരിൽ അറസ്റ്റിലായ കർണനെ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കോടതിയലക്ഷ്യത്തിന് ആറുമാസത്തേക്ക് കൊൽക്കത്ത പ്രസിഡൻസി ജയിലിൽ അടക്കുകയായിരുന്നു.
ആദ്യത്തെ ഏതാനും ദിവസത്തെ അപരിചിതത്വം മാറിയേപ്പാൾ അദ്ദേഹം ഏറെ ഉല്ലാസവാനായാണ് കഴിയുന്നതെന്ന് ജയിൽവൃത്തങ്ങൾ പറയുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരും സഹതടവുകാരും വളരെ ആദരപൂർവമാണ് മുൻ ജഡ്ജിയോട് പെരുമാറുന്നതെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറ പറഞ്ഞു. ഒഴിവുകാല ദിനങ്ങൾ എന്നപോലെയാണ് ജയിൽദിനങ്ങളെ അദ്ദേഹം കാണുന്നത്.
കോടതിയലക്ഷ്യ നടപടി വിടാതെ പിന്തുടർന്ന കൊൽക്കത്ത വസതിയിലെ ദിവസങ്ങളേക്കാൾ ഇൗ ദിനങ്ങൾ അദ്ദേഹം ആസ്വദിക്കുന്നുവത്രെ. നിയമവിദ്യാർഥിയായിരുന്ന കാലത്തേക്കുള്ള അദ്ദേഹത്തിെൻറ മടക്കംപോലെയാണ് ഇതെന്നും മാത്യൂസ് പറയുന്നു. നിയമത്തിെൻറയും വിധികളുടെയും പുസ്തകങ്ങളുടെ വായനയിലാണ് അധികസമയവും. ജയിൽ ജീവിതത്തിനുശേഷം അഭിഭാഷകവൃത്തിക്കുള്ള ഒരുക്കമാണിതെന്നും അദ്ദേഹം സൂചന നൽകി. ജയിലിലെ ബംഗാളി രുചിയോട് അേദ്ദഹം പൊരുത്തപ്പെട്ടുകഴിഞ്ഞു. പ്രത്യേകിച്ച് അരിഭക്ഷണവും മീൻകറിയും. ദക്ഷിണേന്ത്യൻ-ബംഗാളി ഭക്ഷണത്തിെല സാമ്യതകൾ അദ്ദേഹത്തിന് തുണയായെന്നും മാത്യൂസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.