രാഷ്ട്രീയ പാർട്ടിയുമായി ജസ്റ്റിസ് കർണൻ; സ്ത്രീകൾ മാത്രം സ്ഥാനാർഥികൾ
text_fieldsകൊൽക്കത്ത: മുൻ കർണാടക ഹൈകോടതി ജഡ്ജി സി.എസ്. കർണൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.‘ആൻറി കറപ്ഷൻ ഡൈനാമിക് പാർട്ടി’ എന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച നടന്നു.
2019ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലടക്കം പാർട്ടി മത്സരരംഗത്തുണ്ടാവും. മുഴുവൻ സ്ഥാനാർഥികളും സ്ത്രീകളായിരിക്കും പാർട്ടി രജിസ്ട്രേഷനു വേണ്ടി മുഖ്യതെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുകയാണെന്നും രാജ്യത്തു നിന്ന് അഴിമതി തുടച്ചു നീക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മനുഷ്യാവകാശ സംഘടനകൾ സംഘടിപ്പിച്ച സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊൽക്കത്ത ഹൈകോടതി ജഡ്ജിയായിരുന്ന സമയത്ത് കോടതിയലക്ഷ്യം നടത്തിയതിനെ തുടർന്ന് 2017 മെയ് ഒമ്പതിന് സുപ്രീംകോടതി കർണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. മദ്രാസ് ഹൈകോടതി ജഡ്ജിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.