കർണനെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി
text_fieldsകൊൽക്കത്ത: സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് തടവുശിക്ഷ വിധിച്ച കൊൽക്കത്ത ഹൈകോടതി റിട്ട. ജസ്റ്റിസ് കർണനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി എസ്.എസ്.കെ.എം സർക്കാർ ആശുപത്രിയിൽ നിന്ന് പ്രസിഡൻസി ജയിൽആശുപത്രിയിലേക്ക് മാറ്റി. തുടർന്നും ആരോഗ്യപരിചരണം ആവശ്യമുള്ളതിനാലാണ് ജയിൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതെന്ന് എസ്.എസ്.കെ.എം ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെതുടർന്ന് ജൂൺ 22നാണ് കർണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുപ്രീംകോടതി ജഡ്ജിമാരെ ശിക്ഷിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെതുടർന്നാണ് േമയ് ഒമ്പതിന് സുപ്രീംകോടതി കർണനെ ആറുമാസം തടവിന് ശിക്ഷിച്ചത്.
തുടർന്ന് ഒളിവിൽ പോയ അദ്ദേഹത്തെ ഒന്നര മാസത്തിനുശേഷം കോയമ്പത്തൂരിൽ നിന്ന് പിടികൂടുകയായിരുന്നു. ഒളിവിലിരിക്കുേമ്പാഴാണ് കർണൻ വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.