ജസ്റ്റിസ് കർണനെ ജയിലിലടക്കാൻ സുപ്രീംകോടതി ഉത്തരവ്
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ ചരിത്രത്തിലാദ്യമായി സിറ്റിങ് ഹൈകോടതി ജഡ്ജിക്ക് സുപ്രീംകോടതി ജയിൽശിക്ഷ വിധിച്ചു. സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരെ വിമർശിക്കുകയും അവർക്കെതിരെ വിധികൾ പുറപ്പെടുവിക്കുകയും ചെയ്ത കൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണനാണ് ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചത്.ശിക്ഷ നടപ്പാക്കാൻ ജസ്റ്റിസ് കർണനെ ഉടൻ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട സുപ്രീംകോടതി, കുറ്റക്കാരെൻറ പ്രതികരണങ്ങളെടുക്കുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാർക്കുമെതിരെ തിങ്കളാഴ്ച ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ഇത്തരം പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ആറ് മാസം ശിക്ഷ വിധിക്കുകയല്ലാതെ നിർവാഹമിെല്ലന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചേപ്പാൾ ജസ്റ്റിസ് കർണനെ മാനസിക പരിേശാധനക്ക് വിധേയമാക്കണമെന്ന് ഉത്തരവിെട്ടങ്കിലും അദ്ദേഹം പരിശോധനക്ക് തയാറായില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മാനസിക പ്രശ്നമില്ലെന്ന് ജസ്റ്റിസ് കർണൻ അറിയിക്കുകയാണ് ചെയ്തത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴെന്ന പോലെ ഇത്തവണയും കേരളത്തിൽ നിന്നുള്ള മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ സുപ്രീംകോടതി ജഡ്ജിമാരുടെ നിലപാടിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.
എന്താണ് താങ്കൾക്ക് പറയാനുള്ളതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഖെഹാറിനോട്, ജസ്റ്റിസ് കർണൻ ഹൈകോടതി സിറ്റിങ് ജഡ്ജിയായിരിക്കെ അദ്ദേഹത്തെ ജയിലിലടക്കാൻ വിധിക്കുന്നത് കോടതിയെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന് വേണുഗോപാൽ പ്രതികരിച്ചു. ശിക്ഷിച്ചേ മതിയാകൂ എന്നാണെങ്കിൽ അടുത്ത മാസം വിരമിക്കുന്ന അദ്ദേഹത്തെ അതിന് ശേഷം ജയിലിലടച്ചാൽ മതിയെന്നും വേണുഗോപാൽ അപേക്ഷിച്ചു. കോടതിക്ക് സിറ്റിങ് ജഡ്ജി സ്ഥാനത്തുനിന്ന് കർണനെ നീക്കം ചെയ്യാൻ അധികാരമില്ലാത്തതിനാൽ ജയിലിലിരുന്നും അദ്ദേഹം വിധി പുറപ്പെടുവിക്കില്ലേ എന്ന് വേണുഗോപാൽ ചോദിച്ചു. അദ്ദേഹം ഇതാവർത്തിക്കുേമ്പാൾ പിന്നെന്തുചെയ്യുമെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുചോദ്യം. ചീഫ് ജസ്റ്റിസിനെ പിന്തുണച്ച ജസ്റ്റിസ് പി.സി. ഘോഷ്, നിയമം രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാധകമാണെന്ന് ഒാർമിപ്പിച്ചു.
കോടതിയോടും നീതിന്യായ സംവിധാനത്തോടും നീതിന്യായ പ്രക്രിയയോടും ഗുരുതരമായ അവജ്ഞയാണ് ജസ്റ്റിസ് കർണെൻറ ഭാഗത്തുനിന്നുണ്ടായതെന്ന കാര്യത്തിൽ ഏഴംഗ ബെഞ്ച് ഏകോപിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.ശിക്ഷക്കിരയായ ജസ്റ്റിസ് കർണെൻറ അഭിപ്രായങ്ങളും പ്രസ്താവനകളും പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മുഴുവൻ മാധ്യമങ്ങെളയും വിലക്കുകയാണെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. വിധി പ്രസ്താവിച്ച ശേഷം സിറ്റിങ് ജഡ്ജിയെന്ന നിലയിൽ ജസ്റ്റിസ് കർണനുള്ള അധികാരങ്ങൾ തുടരുമോ എന്ന് മദ്രാസ് ഹൈകോടതി രജിസ്ട്രാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചോദിെച്ചങ്കിലും സുപ്രീംകോടതി വ്യക്തമായി പ്രതികരിച്ചില്ല.
ജുഡീഷ്യറിയിലെ ദലിത് പീഡനവും മദ്രാസ് ഹൈേകാടതി ചീഫ് ജസ്റ്റിസിനും വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്ക്കുമെതിരെ അഴിമതിയാരോപണവും ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനാണ് ജസ്റ്റിസ് കർണെനതിെര സുപ്രീംകോടതി കോടതിയലക്ഷ്യ നടപടിക്ക് തുടക്കമിട്ടത്. തനിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയ സുപ്രീംകോടതി ജഡ്ജിമാരെ ജയിലിലടക്കാനാണ് ജസ്റ്റിസ് കർണൻ തിങ്കളാഴ്ച ഉത്തരവിട്ടത്.വിവാദ ന്യായാധിപൻ സി.എസ്. കർണൻ ചൊവ്വാഴ്ച ചെന്നൈയിലെത്തി. കൽക്കത്തയിൽനിന്നും വിമാന മാർഗം എത്തിയ കർണൻ ചെന്നൈ ചെപ്പോക്ക് സർക്കാർ െഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പത്രസമ്മേളനം വിളിച്ച അദ്ദേഹം വീണ്ടും തെൻറ ഭാഗങ്ങൾ ന്യായീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.