ജസ്റ്റിസ് കർണൻ കടലൂർ സ്വദേശി
text_fieldsകോയമ്പത്തൂർ: തമിഴ്നാട് കടലൂർ ജില്ലയിലെ കർനത്തം സ്വദേശിയാണ് വിവാദനായകനായ ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥൻ കർണൻ. 1955 ജൂൺ 22 നായിരുന്നു ജനനം. പിതാവ് സ്വാമിനാഥൻ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയിട്ടുണ്ട്. മാതാവ് കമലം അമ്മാൾ വീട്ടമ്മയാണ്. മംഗലംപേട്ട ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയ കർണൻ വിരുതാചലം ആർട്സ് കോളജിൽ പ്രീ യൂനിവേഴ്സിറ്റി കോഴ്സിന് ചേർന്നു. ചെന്നൈ ന്യൂ കോളജിൽ ബി.എസ്സി പഠനം. മദ്രാസ് ലോ കോളജിൽ നിന്ന് 1983ൽ നിയമപഠനം പൂർത്തിയാക്കി. തുടർന്ന് തമിഴ്നാട് ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് സിവിൽ കേസുകളിൽ ഹാജരായി തുടങ്ങി. തമിഴ്നാട് സർക്കാറിന് കീഴിലെ മെട്രോ വാട്ടർ ഒാർഗനൈസേഷൻ നിയമോപദേശകൻ, സിവിൽ കേസുകളിലെ പബ്ലിക് പ്രോസിക്യൂട്ടർ, കേന്ദ്രസർക്കാറിെൻറ സ്റ്റാൻഡിങ് കൗൺസിൽ എന്നീ നിലകളിൽ പ്രവർത്തിച്ച കർണനെ 2009ൽ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എ.കെ. ഗാംഗുലി ഹൈകോടതി ജഡ്ജിയായി ശിപാർശ ചെയ്യുകയായിരുന്നു. 2016 ഫെബ്രുവരിയിലാണ് കർണനെ കൊൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.