ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് പടിയിറങ്ങുന്നു
text_fieldsന്യൂഡൽഹി: നീതിന്യായ പീഠത്തിൽ നിറഞ്ഞുനിന്ന മലയാളി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് പരമോന്നത കോടതിയുടെ പടിയിറങ്ങും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കുടുതൽ വിധിപ്രസ്താവങ്ങളിറക്കിയ എക്കാലത്തെയും 10 ജഡ്ജിമാരുടെ പട്ടികയിൽ ഇടം പിടിച്ചാണ് പടിയിറക്കം. സുപ്രീംകോടതിയുടെ സിറ്റിങ് ജഡ്ജിമാരിൽ ഏറ്റവും കൂടുതൽ വിധി പുറപ്പെടുവിച്ച റെക്കോഡും ജസ്റ്റിസ് കുര്യൻ ജോസഫിന് സ്വന്തം.
ഖുർആൻ അടിസ്ഥാനമാക്കി മുത്തലാഖ് നിയമവിരുദ്ധമാക്കിയതും ദേശീയ ന്യായാധിപ നിയമന കമീഷൻ റദ്ദാക്കിയതും ജസ്റ്റിസ് കുര്യൻ ജോസഫ് പുറപ്പെടുവിച്ച 1034 വിധി പ്രസ്താവങ്ങളിൽ ചരിത്രത്തിലിടം പിടിച്ചവയാണ്. വിരമിച്ച ശേഷം സർക്കാർ പദവികളൊന്നും വഹിക്കിെല്ലന്ന് പ്രഖ്യാപിച്ചാണ് സംശുദ്ധിയുടെ പ്രതിച്ഛായയോടെ പടിയിറങ്ങുന്നത്. സുപ്രീംകോടതിക്കു മേൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സ്വീകരിച്ചത്. മാധ്യമങ്ങളെപ്പോലെ ജനാധിപത്യത്തിെൻറ കാവൽനായ്ക്കളാണ് കോടതികളെന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫിെൻറ നിലപാട്.
ചീഫ് ജസ്റ്റിസിനെതിരെ അഴിമതി ആരോപണമുയരുകയും അതുമായി ബന്ധപ്പെട്ട ഹരജി അദ്ദേഹംതന്നെ ബെഞ്ച് മാറ്റി അട്ടിമറിക്കുകയും ചെയ്ത ഘട്ടത്തിൽ രാജ്യത്തിെൻറ ചരിത്രത്തിലിന്നുവരെ കേൾക്കാത്ത പരസ്യമായ വാർത്തസമ്മേളനത്തിലൂടെ സുപ്രീംകോടതിയിൽ നടക്കുന്നത് ജനങ്ങളെ വിളിച്ചറിയിക്കാൻ ആർജവം കാണിച്ച നാല് ജഡ്ജിമാരിലൊരാളാണ്. ജനുവരി 12ന് സുപ്രീംകോടതി നിർത്തിവെച്ച് ജസ്റ്റിസ് ചെലമേശ്വറിെൻറ വീട്ടിൽ വിളിച്ച വാർത്തസമ്മേളനത്തിൽ ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കൊപ്പം നിന്നു.
സുപ്രീംകോടതി കൊളീജിയത്തിെൻറ ശിപാർശകളിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന പക്ഷപാതപരമായ സമീപനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തി. മോദി സർക്കാറിന് അനഭിമതനായ മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കുന്നതിന് കൊളീജിയത്തിൽ നിരന്തരം പോരാടി.
1953 നവംബർ 30നാണ് ജസ്റ്റിസ് കുര്യൻ ജോസഫിെൻറ ജനനം. തൃക്കാകര ഭാരതമാത കോളജിലെയും ശ്രീശങ്കര കോളജിലെയും പഠനത്തിനുശേഷം കേരള ലോ അക്കാദമിയിൽനിന്ന് നിയമബിരുദം േനടിയ ജസ്റ്റിസ് കുര്യൻ ജോസഫ് കേരള യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറിയായും കൊച്ചിൻ സർവകലാശാല സെനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1979ലാണ് നിയമമേഖലയിലേക്ക് തിരിയുന്നത്. 1996ൽ മുതിർന്ന അഭിഭാഷകനായി. നാല് വർഷത്തിനുശേഷം 2000ത്തിൽ കേരള ഹൈകോടതി ജഡ്ജിയായി. 2010ൽ ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റിസായ ശേഷം 2013 മാർച്ച് എട്ടിനാണ് സുപ്രീംകോടതി ജഡ്ജിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.