അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താൻ സർക്കാർ രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നു –ജ. ലോകുർ
text_fieldsന്യൂഡൽഹി: ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താൻ രാജ്യദ്രോഹ കുറ്റത്തിനുള്ള നിയമത്തെ സർക്കാർ കടുത്ത രൂപത്തിൽ ഉപയോഗിക്കുന്നതായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകുർ.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് കേസെടുക്കുന്നതാണ് വിമർശനങ്ങളെ ഇല്ലാതാക്കാനുള്ള മറ്റൊരു രീതിയെന്നും അദ്ദേഹം പറഞ്ഞു. 'അഭിപ്രായ സ്വാതന്ത്ര്യവും നീതിന്യായ വ്യവസ്ഥയും' എന്ന വിഷയത്തിൽ സ്വരാജ് അഭിയാനുമായി ചേർന്ന് ജുഡീഷ്യൽ ഉത്തരവാദിത്തത്തിനും പരിഷ്കരണത്തിനുമുള്ള കാമ്പയിൻ (സി.ജെ.എ.ആർ) സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് വെൻറിലേറ്ററുകളുടെ കുറവിനെ കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ വ്യാജവാർത്ത വകുപ്പു പ്രകാരം കേസെടുത്തത് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊടുന്നനെ ജനങ്ങൾക്കെതിരെ ഒട്ടേറെ രാജ്യേദ്രാഹക്കേസുകൾ വരുന്നു. എന്തെങ്കിലും പറഞ്ഞാൽ സാധാരണക്കാരന് നേരെയും രാജ്യേദ്രാഹക്കുറ്റം ചുമത്തുന്നു. ഈ വർഷം 70 രാജ്യേദ്രാഹ കേസുകളാണ് ചുമത്തിയത്.
പ്രശാന്ത് ഭൂഷെൻറ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചാണ് ഉന്നത കോടതി കേസെടുത്തത്. സമാനമായി പൗരത്വ നിയമത്തിനെതിരെ ഡോ. കഫീൽ ഖാൻ നടത്തിയ പ്രസംഗത്തെയും തെറ്റായി വ്യാഖ്യാനിച്ചാണ് ദേശീയ സുരക്ഷ നിയമപ്രകാരം (എൻ.എസ്.എ) കേസെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശാന്ത് ഭൂഷണെതിരായ ഉന്നത കോടതിയുടെ കെണ്ടത്തൽ ഭീരുത്വം നിറഞ്ഞതും നിലനിൽക്കാത്തതുമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. റാം പറഞ്ഞു. ഭൂഷെൻറ നിലപാട് ജനങ്ങളെ പ്രചോദിപ്പിച്ചതായി സാമൂഹിക പ്രവർത്തക അരുണ റോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.