‘കാരവന്’ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി ഇൻറലിജന്‍സ് റിപ്പോര്‍ട്ട്
text_fieldsന്യൂഡല്‍ഹി: സി.ബി.െഎ ജഡ്ജി ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കാരവന് മാഗസിൻ ഉന്നയിച്ച സംശയങ്ങൾക്ക് മഹാരാഷ്ട്ര ഇൻറലിജന്‍സ് റിപ്പോര്‍ട്ട് കൊണ്ട് മറുപടി പറയുകയാണ് കേസിലെ 114 പേജുള്ള വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചെയ്തത്. 2017 നവംബർ 28ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറിയതാണിത്. കാരവെൻറ നവംബർ 21െല രണ്ടാം റിപ്പോർട്ടിലെ ബോംബെ ഹൈകോടതി മുൻചീഫ് ജസ്റ്റിസ് മൊഹിത് ഷാക്കെതിരായ പരാമർശങ്ങൾ കേട്ടുകേൾവിയുടേതാണെന്നും തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളാണ് അതിലെന്നും മഹാരാഷ്ട്ര പൊലീസ് റിപ്പോർട്ടിലുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.
പൊലീസ് റിപ്പോർട്ടനുസരിച്ച് ജഡ്ജി ലോയ ആ ദിവസം രാത്രി ജഡ്ജിമാരായ കുൽകർണിക്കും ബാർഡെക്കുമൊപ്പം രവിഭവനിലാണ് താമസിച്ചത്. പുലർച്ച നാലു മണിക്കും 4.15നും ഇടയിൽ ജഡ്ജി ലോയയുടെ ആരോഗ്യനില മോശമായെന്ന് ജഡ്ജി കുൽകർണി ജഡ്ജി വൈകറെ അറിയിക്കുന്നു. ജഡ്ജി ബാർഡെയുടെ വാഹനത്തിൽ ഡാൻഡെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. പ്രാഥമിക പരിേശാധനക്കു ശേഷം കാർഡിയാക് സെൻററിലേക്ക് മാറ്റാൻ പറയുന്നു. ജഡ്ജി ലോയയെ ഒാേട്ടായിലാണ് ഡാൻഡെ ആശുപത്രിയിലേക്ക് എത്തിച്ചത് എന്ന ‘കാരവൻ’ റിപ്പോർട്ട് തെറ്റാണ്.
ജഡ്ജി രതി ഇതിനിടയിൽ തെൻറ ബന്ധുവായ പങ്കജ് ഹർകുട് എന്ന ഹൃേദ്രാഗവിദഗ്ധനെ വിളിച്ചപ്പോൾ മെഡിട്രിന ആശുപത്രിയിലേക്ക് മാറ്റാൻ പറയുന്നു. അവിടെ അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും പുലർച്ച രാവിലെ 6.15ന് മരിച്ചതായി അറിയിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ഉപദേശിച്ചതായി ഡോക്ടറുടെ േപ്രാഗ്രസ് നോട്ടിലുണ്ട്. എന്നാൽ, ആരാണ് പോസ്റ്റ്മോർട്ടം നടത്താൻ പറഞ്ഞതെന്ന് കാരവൻ റിപ്പോർട്ട് ചോദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കാരവൻ റിപ്പോർട്ടിൽ സംശയമുന്നയിക്കുന്ന ഇൗശ്വർ ഗോവിന്ദ് ലാൽ ബഹേതി ലാതൂരിൽ ഫാർമസി നടത്തുന്ന ലോയയുടെ സുഹൃത്താണ്.
ജഡ്ജിമാരായ ബാർെഡയും മൊഡാകും ലോയയുടെ ബന്ധുക്കളെ അനാരോഗ്യത്തെ കുറിച്ച് വിവരമറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിെൻറ പ്രിൻസിപ്പൽ സെക്രട്ടറിയെയും നാഗ്പുർ ഹൈകോടതി ബെഞ്ചിലെ ജഡ്ജിമാരെയും വിവരമറിയിച്ചു. മരിച്ച ദിവസം ചീഫ് ജസ്റ്റിസ് മൊഹിത് ഷായും ജസ്റ്റിസ് പി.ആർ. ബോറയും മെഡിട്രിന ആശുപത്രിയിൽ ഏഴു മണിക്കെത്തി മറ്റു നടപടികൾക്ക് നിർദേശം നൽകി. രാവിലെ 10.55നും 11.55നും ഇടയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശാരീരികമായ പരിക്കൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.