ജസ്റ്റിസ് ലോയയുടെ മരണത്തിൽ ദുരൂഹത തുടരുകയാണോ?
text_fieldsരാഷ്ട്രീയ സമ്മർദ്ദങ്ങൾ ജഡ്ജിമാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിെൻറ ഉദാഹരണമാണ് ലോയ കേസ്. ലോയയുടെ ദുരൂഹമരണം എങ്ങുമെത്താതെ അവസാനിക്കുന്നു. സി.ബി.െഎ കോടതി ജഡ്ജിയായിരുന്ന ബ്രിജ് ഗോപാൽ ഹർകിഷൻ ലോയ എന്ന ബി.എച്ച് ലോയ മരിച്ചത് 2014 ഡിസംബർ ഒന്നിനാണ്. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജിയായിരുന്നു ലോയ. അമിത് ഷാക്കെതിെര കടുത്ത നിലപാട് സ്വീകരിച്ചതിനാൽ ലോയയുടെ രാഷ്ട്രീയക്കാർക്ക് അനഭിമതനായിരുന്നു
ലോയ മരിച്ച് മൂന്നുവർഷങ്ങൾക്ക് ശേഷം 2017 നവംബർ 20ന് കാരവൻ മാഗസിനിൽ ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളിൽ സംശയമുന്നയിച്ചുകൊണ്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ദീരൂഹത വെളിച്ചത്തു വന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവർെക്കതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസില്‍ ജഡ്ജി ലോയ വലിയ സമ്മർദം അനുഭവിച്ചിരുന്നുവെന്ന് പിതാവ് ഹർകിഷന്‍ ലോയ, സഹോദരി ഡോ. അനുരാധ ബിയാനി, സഹോദരി പുത്രി നുപുര്‍ ബാലപ്രസാദ് ബിയാനി, സുഹൃത്തും അഭിഭാഷകനുമായ ഉദയ് ഗവാരെ എന്നിവര്‍ കാരവന് നൽകിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചു.
അമിത് ഷാ ഉൾപ്പെടെയുള്ളവരെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന ഹരജിയില്‍ അനുകൂല വിധിക്ക് അന്നത്തെ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപയും സ്വത്തും ജഡ്ജി ലോയക്ക് വാഗ്ദാനം ചെയ്തെന്നും കാരവാൻ ലേഖനത്തിൽ പറയുന്നു. മാത്രമല്ല, അനുകൂല വിധി നൽകുന്ന ദിവസം ജനശ്രദ്ധ തിരിക്കാന്‍ മാധ്യമങ്ങൾക്ക് മറ്റൊരു പ്രധാന വാർത്ത ഇട്ടുകൊടുക്കാമെന്ന ഉറപ്പും നൽകിയിരുന്നുവത്രെ. എന്നാൽ ന്യായമല്ലാത്ത കാര്യത്തിന് കൂട്ടുനിൽക്കുകയില്ലെന്നും ന്യയാധിപ പദവി രാജിവെച്ച് നാട്ടില്‍ കൃഷിക്കാരനായി കഴിയുമെന്നും ജഡ്ജി ലോയ സുഹൃത്ത് ഉദയ് ഗവാരെയോട് പറഞ്ഞിരുന്നു.
അതിനിടെയാണ് സുഹൃത്തായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തിൽ പെങ്കടുക്കുന്നതിനായി ശ്രീകാന്ത് കുൽക്കർണി, എസ്.എം മോദക്, വി.സി ബാർദെ, രൂപേഷ് രാതി എന്നീ സഹപ്രവർത്തകർക്കൊപ്പം ലോയ നാഗ്പൂരിലെത്തിയത്. വിവാഹത്തിൽ പെങ്കടുക്കാൻ താത്പര്യമില്ലാതിരുന്ന ലോയെയ കുടെ ഉണ്ടായിരുന്ന രണ്ടുപേർ നിർബന്ധിച്ചാണ് വിവാഹചടങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോയത്. 2014 നവംബർ 30 ന് ലോയ അവസാനമായി ഭാര്യയോട് സംസാരിച്ചു. ഡിസംബർ ഒന്നിന് ലോയ ഹൃദയാഘാതം മുലം മരിച്ചുവെന്നും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ലാത്തൂരിലേക്ക് കൊണ്ടുപോയെന്നും സഹോദരിക്ക് ഫോൺ സന്ദേശം ലഭിച്ചു.നാഗ്പൂരിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ ഒാേട്ടായിൽ ദാന്തെ ആശുപത്രിയിലേക്ക് കൊണ്ടുപോെയന്നും അവിടെ നിന്ന് ഡോക്ടർമാരുെട നിർദേശ പ്രകാരം നാഗ്പുരിലെ മെഡിട്രിന ആശുപത്രിയിലേക്ക് മാറ്റിയെന്നും കൂെടയുണ്ടായിരുന്നു ജഡ്ജിമാർ പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ലോയ മരിച്ചിരുന്നു. ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ ജഡ്ജിമാരുെട െപരുമാറ്റത്തിലും കുടുംബാംഗങ്ങൾ സംശയമുന്നയിച്ചു.
ജഡ്ജി ലോയക്കു മുമ്പ് സൊഹ്റാബുദ്ദീന്‍, പ്രജാപതി കേസില്‍ വാദം കേട്ട ജഡ്ജി ജെ.ടി. ഉട്പടിനെ പുണെ ജില്ല ജഡ്ജിയായി സ്ഥലം മാറ്റിയാണ് ലോയയെ നിയമിച്ചത്. അമിത് ഷാ അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിർബന്ധം പിടിച്ചതാണ് ഉട്പടിെൻറ സ്ഥലം മാറ്റത്തിനിട വരുത്തിയത്. പിന്നീട് വന്ന ലോയ, അമിത് ഷാക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവു നൽകിയെങ്കിലും കേസ് നടക്കുന്ന ദിവസം അമിത് ഷാ മുംബൈയില്‍ ഉണ്ടാകുന്ന പക്ഷം ഹാജരാകണമെന്ന നിബന്ധനവെച്ചിരുന്നു. അത് ലംഘിക്കപ്പെട്ടതോടെ ലോയയും നിലപാട് കടുപ്പിച്ചു.
തുടർന്ന് ലോയ സൗകര്യപൂർവം മരിച്ചു. ലോയയുടെ മരണശേഷം നിയമിതനായ ജഡ്ജി എസ്.ജെ. ശർമ അമിത് ഷാ അടക്കം 15 പേരെ കേസില്‍നിന്ന് ഒഴിവാക്കി വിധി പുറപ്പെടുവിച്ചു. മാത്രമല്ല, തെൻറ മുൻഗാമിയുടെ മരണം വിവാദമായിരിക്കെ കേസിലെ വിചാരണ റിപ്പോർട്ട്് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ലോയയുടെ മരണത്തിൽ ദുരൂഹതയേറി. മരണത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു.
ഇതിനിടെ, തനിക്കോ അമ്മക്കോ സഹോദരിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ജസ്റ്റിസ് മോഹിത് ഷാ ആയിരിക്കുമെന്ന് ലോയയുടെ മകന് അനൂജ് എഴുതിയ കത്ത് ഡോ. അനുരാധ ബിയാനിയുടെ കൈവശമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. എന്നാൽ അച്ഛെൻറ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും ഹൃദയാഘാതത്തെ തുടർന്നുതന്നെയാണ് അച്ഛന് മരിച്ചതെന്ന് പിന്നീട് ബോധ്യമായെന്നും ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് അനൂജ് പറഞ്ഞു. ഇത് സമ്മർദ്ദം മൂലമാണെന്ന് അനൂജിെൻറ അമ്മാവൻ വിശദീകരിച്ചത് വിവാദങ്ങൾക്ക് ആക്കം കൂട്ടി.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏൽപ്പിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി മുതിർന്ന ജഡ്ജിമാർ തന്നെ വാർത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ജഡ്ജിമാരുടെ വാർത്താസമ്മേളനത്തോടെ േലായയുെട ദുരൂഹമരണം അന്വേഷിക്കണമെന്ന കേസിൽ രണ്ടു തവണ വാദം കേട്ട
ജസ്റ്റിസ് അരുൺമിശ്ര കേസിൽ നിന്ന് പിൻമാറി. പിന്നീടാണ് കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെത്തുന്നത്. എന്നാൽ ലോയയുടെ മരണത്തിന് ദുരൂഹതയില്ലെന്നും സഹജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിധിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.