അഴിമതി ആരോപണത്തിൽ ക്ലീൻചിറ്റുമായി ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസ് പദവിയിലേക്ക്
text_fieldsന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതി ആരോപണത്തിൽ ക്ലീൻ ചിറ്റ് നൽകിയ ദിവസം സുപ്രീംകോടതി ജസ്റ്റിസ് എൻ.വി രമണയെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നാമനിർദേശം ചെയ്തു. തെൻറ സർക്കാറിനെ അട്ടിമറിക്കാൻ ഹൈകോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പരാതി ആഭ്യന്തര അന്വേഷണം നടത്തിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തള്ളിയത്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ കൂടി പ്രതികളായ അമരാവതി ഭൂമി കുംഭകോണ കേസിൽ ആന്ധ്ര പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ആന്ധ്രപ്രദേശ് ഹൈകോടതി അഭിഭാഷക സ്ഥാനത്തു നിന്ന് ജുഡീഷ്യറിയിലെത്തിയ ജസ്റ്റിസ് എൻ.വി. രമണക്കെതിരെ ജഗൻ പരാതിയിലുന്നയിച്ച എല്ലാ വിഷയങ്ങളും ആഭ്യന്തരമായി പരിശോധിച്ചുവെന്നും രഹസ്യസ്വഭാവത്തിലുള്ള ഇവ വെളിപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീംകോടതി വാർത്താകുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ആന്ധ്ര മുഖ്യമന്ത്രി ജസ്റ്റിസ് രമണക്കെതിരെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് പരാതി അയച്ചത്. തെലുഗുദേശം പാർട്ടിയുടെ ഭരണകാലത്ത് നടത്തിയ അഴിമതി അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിേയാഗിച്ചത് തടഞ്ഞതടക്കം നിരവധി പരാതികളാണ് ജഗൻ ഉന്നയിച്ചിരുന്നത്. ഇതടക്കമുള്ള നിരവധി കേസുകളിൽ തെലുഗുദേശം പാർട്ടിക്ക് അനുകൂലമായി ഹൈകോടതി വിധി പുറപ്പെടുവിച്ചതിനുപിന്നിൽ ജസ്റ്റിസ് രമണയാണെന്ന് ജഗൻ കുറ്റപ്പെടുത്തിയിരുന്നു.
ജസ്റ്റിസ് രമണക്ക് ക്ലീൻ ചിറ്റ് നൽകിയ വ്യാഴാഴ്ച തന്നെ അദ്ദേഹത്തെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിലവിലുള്ള ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ശിപാർശ ചെയ്തു. സുപ്രീംകോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് രമണ 2014 ഫെബ്രുവരി ഏഴിനാണ് സുപ്രീംകോടതി ജഡ്ജിയായത്. ആന്ധ്ര ഹൈകോടതിയിൽ 1983ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. പിന്നീട് ആന്ധ്ര സർക്കാറിെൻറ അഡീഷനൽ അഡ്വക്കറ്റ് ജനറലായി. 2013 മാർച്ചിൽ ഹൈകോടതി സ്ഥിരം ജഡ്ജിയായ ജസ്റ്റിസ് രമണയുടെ കാലാവധി ഏപ്രിൽ 24നാണ് തീരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.