Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്റ്റിസ് എൻ.വി രമണ...

ജസ്റ്റിസ് എൻ.വി രമണ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

text_fields
bookmark_border
Justice NV Ramana
cancel

ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻ.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാ​വി​ലെ 11ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ 48-ാമത് ചീഫ് ജസ്റ്റിസ് ആണ് എൻ.വി രമണ. ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്ഡെ വെ​ള്ളി​യാ​ഴ്​​ച​ സർവീസിൽ നിന്ന് വിരമിച്ചിരുന്നു.

സു​പ്രീം​കോ​ട​തി​യി​ലെ സീ​നി​യോ​റി​റ്റി​യി​ൽ ര​ണ്ടാ​മ​നാ​യ ജ​സ്​​റ്റി​സ്​ ര​മ​ണ 2014 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യ​ത്. ആ​ന്ധ്ര ഹൈ​കോ​ട​തി​യി​ൽ 1983ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്​​ടീ​സ്​ തു​ട​ങ്ങി. പി​ന്നീ​ട്​ ആ​ന്ധ്ര സ​ർ​ക്കാ​റിന്‍റെ അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലാ​യി.

ജു​ഡീ​ഷ്യ​റി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ ക്ലീ​ൻ ചി​റ്റ്​ ന​ൽ​കി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ​യെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​ദ​വി​യി​ലേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്​​ഡി​യു​ടെ പ​രാ​തി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ത​ള്ളി​യ​ത്. ജ​സ്​​റ്റി​സ്​ ര​മ​ണ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ കൂ​ടി പ്ര​തി​ക​ളാ​യി അ​മ​രാ​വ​തി ഭൂ​മി കും​ഭ​കോ​ണ കേ​സി​ൽ ആ​ന്ധ്ര പൊ​ലീ​സ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു.

ക​ഴി​ഞ്ഞ ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ജ​സ്​​റ്റി​സ്​ ര​മ​ണ​ക്കെ​തി​രെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ​ക്ക്​ പ​രാ​തി അ​യ​ച്ച​ത്. തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ ന​ട​ത്തി​യ അ​ഴി​മ​തി​ അ​​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​േ​യാ​ഗി​ച്ച​ത്​ ത​ട​ഞ്ഞ​ത​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ റെ​ഡ്​​ഡി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​ത​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​ക്ക്​ അ​നു​കൂ​ല​മാ​യി ഹൈ​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചതി​നു ​പി​ന്നി​ൽ ജ​സ്​​റ്റി​സ്​ ര​മ​ണ​​യാ​ണെ​ന്ന്​ റെ​ഡ്​​ഡി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Justice of IndiaJustice NV Ramanasupreme court
News Summary - Justice NV Ramana takes oath as the new Chief Justice of India (CJI)
Next Story