ജ. എൻ.വി.രമണ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ജസ്റ്റിസ് എൻ.വി രമണയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നതിനുള്ള നിർദേശത്തിന് രാഷ്ട്രപതിയുടെ അംഗീകാരം.
നിലവിലുള്ള ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ കാലാവധി തീരുന്ന ഏപ്രിൽ 24ന് രമണ 48ാമത്തെ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്യും.
1966-67 കാലയളവിൽ ചീഫ് ജസ്റ്റിസായിരുന്ന സുബ്ബറാവുവിന് ശേഷം ആന്ധ്രപ്രദേശിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമനാണ് ജസ്റ്റിസ് രമണ. കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തിൽ ജനിച്ച ജസ്റ്റിസ് രമണ ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി.
1983ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ജസ്റ്റിസ് രമണയെ 2000ൽ ആന്ധ്രപ്രദേശ് ഹൈകോടതി സ്ഥിരം ജഡ്ജിയായി നിയമിച്ചു. 2013ൽ അവിടെ ആക്ടിങ് ചീഫ് ജസ്റ്റിസായ ശേഷം അതേ വർഷം ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസായും 2014ൽ സുപ്രീംകോടതി ജഡ്ജിയായും നിയമിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.