ചീഫ് ജസ്റ്റിസിനെതിരായ ആഭ്യന്തരസമിതി: ജസ്റ്റിസ് രമണ പിന്മാറി
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി അേന്വഷിക ്കുന്ന സുപ്രീംകോടതിയുടെ ആഭ്യന്തരസമിതിയിൽനിന്ന് ജസ്റ്റിസ് എൻ.വി. രമണ പിന്മാറ ി. പകരം ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സമിതി അധ്യക്ഷൻ എസ്.എ. ബോബ്ഡെ നിയമിച്ചു. ജസ്റ്റിസ് ഇന്ദിര ബാനർജിയാണ് സമിതിയിലെ മൂന്നാമത്തെ അംഗം.
ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിെൻറ ഏറ്റവും അടുത്ത സുഹൃത്തും അദ്ദേഹത്തിെൻറ വീട്ടിലെ നിത്യസന്ദർശകനുമാണെന്ന് പരാതിക്കാരി ബോധിപ്പിച്ചതിനു പിന്നാലെയാണ് പിന്മാറ്റം. ഏപ്രിൽ 20ന് 22 ജഡ്ജിമാർക്ക് താൻ അയച്ച പരാതി ഹൈദരാബാദിലെ ചടങ്ങിൽ ജസ്റ്റിസ് രമണ പരസ്യമായി തള്ളിപ്പറഞ്ഞുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.