ജസ്റ്റിസ് പിനാകി ചന്ദ്രേഘാഷ് പ്രഥമ ലോക്പാൽ
text_fieldsന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്രേഘാഷിനെ ഇന്ത്യയുടെ പ്ര ഥമ ലോക്പാൽ ആയി രാഷ്്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ചെയർപേഴ്സനായ ജസ് റ്റിസ് ഘോഷിന് പുറമെ ലോക്പാലിലെ ഒമ്പത് അംഗങ്ങളുടെ പേരുവിവരങ്ങളും ചൊവ്വാഴ് ച രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തുവിട്ടു.
ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിെൻറ പ്രതിനിധി മല്ലികാർജുൻ ഖാർഗെയുെട അസാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷൻ പാനൽ ശിപാർശ ചെയ്ത പേരുകളാണ് രാഷ്ട്രപതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ ദിലീപ് ബി. ഭോസ്ലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാർ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ.
ദിനേശ് കുമാർ െജയിൻ, അർച്ചന രാമസുന്ദരം, മഹേന്ദർ സിങ്, ഡോ. ഇന്ദ്രജിത് പ്രസാദ് ഗൗതം എന്നിവരാണ് നോൺ ജുഡീഷ്യൽ അംഗങ്ങൾ.
2017 മേയിൽ സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ഘോഷ് നിലവിൽ ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസോ ജഡ്ജിയോ ആയ വ്യക്തിയെയാണ് ലോക്പാൽ ആയി നിയമിക്കേണ്ടത്.
രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കുകയാണ് ലോക്പാലിെൻറ ഉത്തരവാദിത്തം.
ഏറെ വാർത്താശ്രദ്ധ നേടിയ ലോക്പാൽ സമരത്തിന് ഒമ്പതു വർഷം തികയുേമ്പാഴാണ് 2013ലെ ലോക്പാൽ നിയമം അനുസരിച്ച് പ്രഥമ ലോക്പാൽ നിയമിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.