പോക്സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച ബോംബെ ഹൈകോടതി ജഡ്ജി രാജിവെച്ചു
text_fieldsമുംബൈ: പോക്സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച ബോംബെ ഹൈകോടതി ജഡ്ജി പുഷ്പ ഗനെഡിവാല രാജിവെച്ചു. ബോംബെ ഹൈകോടതി നാഗ്പൂർബെഞ്ച് അധ്യക്ഷയായിരുന്നു. വ്യാഴാഴ്ചയാണ് രാജി സമർപ്പിച്ചത്.
അഡീഷണൽ ജഡ്ജിയായുള്ള കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് പുഷ്പയുടെ രാജി. അവർക്ക് സുപ്രീംകോടതി കാലാവധി നീട്ടി നൽകില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത ജഡ്ജിയുടെ രാജി.പോക്സോ നിയമപ്രകാരം സെഷൻസ് കോടതി ശിക്ഷിച്ച യുവാവിനെ പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്ന് വിലയിരുത്തി പുഷ്പ വിട്ടയച്ചത് വിവാദമായിരുന്നു.
പെൺകുട്ടിയുടെ കൈകൾ കൂട്ടിപ്പിടിച്ച് പാന്റിന്റെ സിപ്പ് അഴിക്കുന്നത് പോക്സോ ഏഴാം വകുപ്പ് പ്രകാരമുള്ള കുറ്റമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിന് മുകളിലൂടെ സ്പർശിക്കുന്നത് പോക്സോ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമല്ല തുടങ്ങിയ വിവാദ വിധികൾ ഇവർ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.