ജസ്റ്റിസ് ബോബ്ഡെ ഇന്ന് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ 47ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡ െ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവനിൽ നടക്കുന ്ന ചടങ്ങിൽ രാവിലെ 9.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടു ക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കാലാവധി ഞായറാഴ്ചയോടെ പൂർത്തിയായി.
1956 ഏപ്രിൽ 24ന് നാഗ്പുരിൽ ജനിച്ച ബോബ്ഡെ നാഗ്പുർ സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയശേഷം 1978ൽ അഭിഭാഷകനായി. 1998ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തിൽ ബോംബെ ഹൈകോടതിയിൽ ആദ്യമായി ജഡ്ജിയായി.
2012ൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായ ബോബ്ഡെ 2013 ഏപ്രിൽ 12നാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയത് ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയായിരുന്നു. ബാബരി ഭൂമി കേസിൽ ചീഫ് ജസ്റ്റിസിെൻറ അഞ്ചംഗ ബെഞ്ചിലുമുണ്ടായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കാലാവധി കഴിഞ്ഞതോടെ സുപ്രീംകോടതി കൊളീജിയത്തിൽ ഒരു വ്യാഴവട്ടത്തിനുശേഷം വനിതാ ജഡ്ജി വന്നു. ജസ്റ്റിസ് ആർ. ഭാനുമതിയാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, രോഹിങ്ടൺ ഫാലി നരിമാൻ എന്നിവർക്കൊപ്പം കൊളീജിയത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.