'പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് എന്‍റെ മുന്നിലുള്ളത്'; ജസ്റ്റിസ് സുധാൻഷു ധുലിയ വിധിയിൽ പറഞ്ഞത്...
text_fieldsന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവെച്ച ഹൈകോടതി വിധിക്കെതിരായ ഹരജികളിൽ വിധി പറയുമ്പോൾ രണ്ടംഗ സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ചൂണ്ടിക്കാട്ടിയത് പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വസ്തുതകൾ. 'പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് എന്‍റെ മുന്നിലുള്ളത്' എന്നാണ് ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഭിന്ന വിധിയിൽ ജസ്റ്റിസ് സുധാൻഷു ധുലിയ പറഞ്ഞത്. എന്നാൽ, ബെഞ്ചിലെ രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത കർണാടക ഹൈകോടതി വിധി ശരിവെച്ചതോടെ വിഷയം ചീഫ് ജസ്റ്റിസിന്‍റെ തീരുമാനത്തിന് വിടുകയായിരുന്നു. ഇനി വിശാല ബെഞ്ച് ഹരജികൾ പരിഗണിക്കും.
ശിരോവസ്ത്രം വിലക്കിക്കൊണ്ടുള്ള ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ വിധിച്ചു. ആകെ കൂടി തന്റെ മനസിലെ വിഷയം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. ആ പെൺകുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാാണോ? അതാണ് എന്റെ മനസിലെ ചോദ്യം. ഹിജാബ് ഇസ്‍ലാമിലെ അനിവാര്യതയാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ല. കർണാടക ഹൈകോടതി തിരഞ്ഞെടുത്ത ഈ വഴി തെറ്റാണ്. യഥാർഥത്തിൽ ഭരണഘടനയുടെ 14ഉം 19ഉം അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണിത് -ജസ്റ്റിസ് സുധാൻഷു ധുലിയ വ്യക്തമാക്കി.
(ജസ്റ്റിസ് ഹേമന്ത് ഗുപ്ത)
എന്നാൽ, ഹിജാബ് വിലക്ക് ശിവെക്കുകയായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ഹിജാബ് ഇസ്‍ലാമിലെ മൗലികാനുഷ്ഠാനങ്ങളിൽപ്പെടുമോ എന്ന കർണാടക ഹൈകോടതിയുടെ ചോദ്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.