ജസ്റ്റിൻ ട്രൂഡോയെ രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി സ്വീകരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോക്ക് പ്രധാനമന്ത്രി ഒൗദ്യോഗിക സ്വീകരണം നൽകി. രാഷ്ട്രപതി ഭവനിലാണ് ട്രൂഡോയെയും കുടുംബത്തെയും സ്വീകരിച്ചത്. 2015 ൽ കാനഡ സന്ദർശനത്തിയ േമാദിയെ മകൾ എല്ല ഗ്രേസ് ഇപ്പോഴും ഒാർക്കുന്നവെന്ന് ട്രൂഡോ അറിയിച്ചു. കഴിഞ്ഞ ദിവസം മോദി ട്വിറ്ററിലൂടെ ട്രൂഡോക്ക് സ്വാഗതം അറിയച്ചിരുന്നു. 2015 ലെ കാനഡ സന്ദർശനത്തിനിടെ മോദി എല്ല ഗ്രേസിനൊപ്പം നിൽക്കുന്ന ഫോേട്ടായാണ് ട്വീറ്റ് ചെയ്തത്.
‘ട്രൂഡോയും കുടുംബവും ഇന്ത്യാ സന്ദർശനം ആസ്വദിച്ചു എന്നു വിശ്വസിക്കുന്നു. ട്രൂഡോയുടെ മക്കളായ സേവിയർ, എല്ല ഗ്രേസ്, ഹദ്രിൻ എന്നിവരെ കാണാൻ ആകാംക്ഷയുണ്ട്. 2015 ൽ കാനഡ സന്ദർശിച്ചപ്പോൾ ട്രൂഡോയോടും എല്ല ഗ്രേസിനുമൊപ്പം എടുത്ത ചിത്രം ഇവിടെ പങ്കുെവക്കുന്നു’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് മകൾ താങ്കളെ ഒാർക്കുന്നുവെന്ന് ട്രൂഡോ പറഞ്ഞത്.
രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനു ശേഷം മോദിയും ട്രൂഡോയും ചർച്ച നടത്തും. വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, കാലാവസ്ഥാ വ്യതിയാനം തടയൽ, ഉർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്.
ഇന്ത്യ സന്ദർശനത്തിന് ശനിയാഴ്ച എത്തിയ ട്രൂഡോയെ സ്വീകരിക്കാൻ മോദി വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. ലോക നേതാക്കളെ സ്വീകരിക്കാൻ പ്രോേട്ടാകോൾ തെറ്റിച്ച് വിമാനത്താവളത്തിലെത്തി സ്വീകരിക്കാറുണ്ടായിരുന്ന മോദി ട്രൂഡോയെ സ്വീകരിക്കാൻ എത്താതിരുന്നത് വാർത്തയായിരുന്നു. ട്രേൂഡോയെ സ്വാഗതം െചയ്ത് ട്വീറ്റ് േപാലും ചെയ്യാതിരുന്ന മോദി ട്രൂഡോ ഗുജറാത്ത് സന്ദർശിച്ചപ്പോഴും അനുഗമിച്ചിരുന്നില്ല.
കാനഡയിൽ ഇന്ത്യയിലെ സിഖ് വംശകർ ധാരാളമായി കുടിയേറിയിട്ടുണ്ട്. മോദിയുടെ മന്ത്രിസഭയിലേതിനേക്കാൾ സിഖ് മന്ത്രിമാർ തെൻറ മന്ത്രിസഭയിലുണ്ടെന്ന് ഒരിക്കൽ ട്രൂഡോ പറഞ്ഞിരുന്നു. കൂടാതെ, മോദി കാനഡ സന്ദർശിച്ചപ്പോൾ മന്ത്രിസഭയിെല താരതമ്യേന ജൂനിയറായ മന്ത്രിെയയായിരുന്നു സ്വീകരിക്കാൻ ട്രൂഡോ ചുമതലപ്പെടുത്തിയിരുന്നത്. ഇവക്ക് പകരം വീട്ടിയതാണ് പ്രധാനമന്ത്രിയെന്നാണ് റിപ്പോർട്ട്. കൂടാതെ സിഖ് വിഘടനവാദികളോട് ട്രൂഡോ സ്വീകരിക്കുന്ന മൃദുസമീപനത്തോടുള്ള പ്രതിഷേധം കൂടി അറിയിക്കുകയായിരുന്നു സർക്കാർ.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ട്രൂഡോയുടെ ചടങ്ങിലേക്ക് ഖലിസ്ഥാൻ തീവ്രവാദി ജസ്പാലിനെ ക്ഷണിച്ചത് വിവാദമാവുകയും തുടർന്ന് കനേഡിയൻ എംബസി ക്ഷണം പിൻവലിക്കുകയും ചെയ്തിരുന്നു.
ട്രൂഡോയെ രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി മോദി സ്വീകരിക്കുന്നു:-
#WATCH: PM Narendra Modi receives Canadian Prime Minister #JustinTrudeau & his family at Rashtrapati Bhawan. pic.twitter.com/g1rxUiNAu1
— ANI (@ANI) February 23, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.