Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവിന്​ വേണ്ടി...

പിതാവിന്​ വേണ്ടി സൈക്കിളോടിച്ച ജ്യോതിയുടെ വിദ്യാഭ്യാസത്തി​െൻറ ചക്രവും കറങ്ങും തടസമില്ലാതെ

text_fields
bookmark_border
jyohi-cycling-27-05-2020
cancel

ന്യൂഡൽഹി: ലോക്​ഡൗണിൽ വാഹനസൗകര്യമില്ലാതായതോടെ, പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി 1200കി.മി ദൂരം സൈക്കിൾ ചവിട്ടിയ ജ്യോതി എന്ന 15 വയസുകാരിയെ അത്ര പെ​ട്ടെന്ന്​ മറക്കാനിടയില്ല. ഗുരുഗ്രാമിൽ നിന്ന്​ ബിഹാറിലെ ദർഭാംഗയിലേക്കുള്ള ജ്യോതിയുടെ സൈക്കിൾ യാത്രയുടെ ഖ്യാതി കരയും കടലും കടന്ന്​ ഇവാൻക ട്രംപി​​െൻറ ട്വിറ്റർ ഹാൻഡിലിൽ വരെ എത്തിയിരുന്നു.

രാജ്യത്ത്​ ജ്യോതി താരമായതോടെ നല്ല വിദ്യാഭ്യാസമെന്ന അവളുടെ സ്വപ്​നമാണ്​ പുലരുന്നത്​​. ദർഭാംഗ ജില്ല മജിസ്​ട്രേറ്റ്​ എസ്​.എം. ത്യാഗരാജൻ ഇടപെട്ട്​ സ്കൂളിൽ പ്രവേശനം വീണ്ടും ലഭിച്ചതോടെ പാതി വഴിയിൽ നിലച്ച വിദ്യാഭ്യാസം വീണ്ടും തുടരാൻ അവൾ തീരുമാനിച്ചിരിക്കുകയാണ്​​. ഒമ്പതാംക്ലാസിൽ ജ്യോതിക്ക്​ പ്രവേശനം ലഭിച്ചു. പഠിക്കാനും സൈക്കിൾ മത്സരത്തിൽ പ​​ങ്കെടുക്കാനുമുള്ള ആഗ്രഹം അവൾ പങ്കുവെച്ചിരുന്നെന്ന്​ ത്യാഗരാജൻ പറഞ്ഞു.  

ജ്യോതിയുടെ സൈക്കിൾ ചവിട്ടാനുള്ള കഴിവ്​ മനസ്സിലാക്കിയതോടെ രാജ്യത്തിന്​ വേണ്ടി ദീർഘ ദൂര സൈക്കിളിങ്​ മത്സരങ്ങളിൽ മാറ്റുരക്കാനുള്ള വാഗ്​ദാനവുമായി ഇന്ത്യൻ സൈക്കിളിങ്​ ഫെഡറേഷനും എത്തിയിരുന്നു. അവളുടെ സ്വപ്​ന സാക്ഷാത്​ക്കാരം അധികൃതർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജ്യോതിക്ക്​ സൈക്കിളിങ്​ മത്സരത്തിൽ പ​ങ്കെടുക്കാൻ താത്​പര്യമില്ലെന്ന്​ ഒരു മാധ്യമ പ്രവർത്തകൻ തെറ്റായി റിപ്പോർട്ട്​ ചെയ്​തത്​ അവളെ വിഷമിപ്പിച്ചുവെന്ന്​ മൂത്ത സഹോദരി പിങ്കി പറഞ്ഞു. സൈക്കിളിങ്​ ഫെഡറേഷൻ ഒാഫ്​ ഇന്ത്യയുടെ വാഗ്​ദാനം ലഭിച്ചതുമുതൽ എന്നും രാത്രിയിൽ  ജ്യോതി ത​​െൻറ സൈക്കിളിൽ പരിശീലനം നടത്താറുണ്ട്​. എന്തുവന്നാലും താൻ മത്സരത്തിൽ പ​ങ്കെടുക്കുമെന്നും വിജയിക്കുമെന്നും ജ്യോതി മാതാവിനോട്​ പറയാറുണ്ടെന്നും പിങ്കി കൂട്ടിച്ചേർത്തു. സുരക്ഷാ കാരണങ്ങളാൽ അവളെ ഒറ്റക്ക്​ അയക്കാൻ സാധിക്കില്ലെന്നും അതിനാൽ സഹോദരിയുടെ ഭർത്താവി​​െൻറ ഒപ്പമാണ്​ അവൾ സൈക്കിളിങ്​ പരിശീലനത്തിന്​ പോകാറെന്നും ജ്യോതിയുടെ കുടുംബം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclingmalayalam newsindia newsJyoti Kumari
News Summary - Jyoti Kumari says education ‘only dream’, but she also cycles every night for proposed trials -india news
Next Story