'ആധുനിക ഭാരതത്തെ നിർമിച്ചയാൾ'; രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ട്വീറ്റ് തിരുത്തി ജ്യോതിരാദിത്യ സിന്ധ്യ
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ട് മെയ് 21ന് 30 വർഷം തികയുന്നു. കോൺഗ്രസ് നേതാക്കളും മറ്റു പ്രതിപക്ഷ നേതാക്കളും അടക്കമുള്ളവർ രാജീവിനെ അനുസ്മരിക്കുേമ്പാൾ രാജീവ് ഗാന്ധിയെ അനുസ്മരിച്ചുള്ള ട്വീറ്റിനെച്ചൊല്ലി പുലിവാൽ പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സിന്ധ്യ ആദ്യം പോസ്റ്റ് ചെയ്തത് ഇങ്ങനെ: ''ആധുനിക ഇന്ത്യയെ നിർമിച്ചയാൾ, ഭാരത രത്നം, മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ഗാന്ധിയെ അദ്ദേഹത്തിെൻറ ജന്മദിനത്തിൽ അനുസ്മരിക്കുന്നു''.
എന്നാൽ രാജീവ് ഗാന്ധിയെ ഇകഴ്ത്തിക്കാട്ടുവാൻ സംഘ്പരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ സിന്ധ്യക്ക് ട്വീറ്റ് എഡിറ്റ് ചെയ്യേണ്ടി വന്നു. ആധുനിക ഇന്ത്യയെ നിർമിച്ചയാൾ, ഭാരത രത്നം എന്നീ വിശേഷണങ്ങൾ ഒഴിവാക്കിയാണ് സിന്ധ്യ ട്വീറ്റ് എഡിറ്റ് ചെയ്തത്.
ട്വീറ്റ് എഡിറ്റ് ചെയ്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രംഗത്തെത്തി. ആദ്യത്തെ ട്വീറ്റ് ഇന്ത്യയുടെ രാജാവിന് (നരേന്ദ്ര മോദി) ഇഷ്ടമായിട്ടുണ്ടാകുകയില്ലെന്നും രാജാവിെൻറ സന്തോഷം പ്രധാനമാണെന്നും ദിഗ് വിജയ് ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് വിട്ട് 2020 മാർച്ചിലാണ് ജ്യോതിരാദിത്യ ബി.ജെ.പിയിൽ ചേക്കേറിയത്. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ രാജീവ് ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്നു. ബി.ജെ.പി കുടുംബത്തിൽ നിന്നുള്ള അംഗമായിട്ടും രാജീവുമായുള്ള ആത്മബന്ധത്തെ തുടർന്നാണ് മാധവറാവു കോൺഗ്രസിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.