ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്കോ? മോദിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: മധ്യപ്രദേശ് േകാൺഗ്രസിൽ വിമത ശബ്ദമുയർത്തി ആറ് മന്ത്രിമാരടക്കം 17 എം.എൽ.എമാരുമായി ബംഗളൂരുവി ലേക്ക് പറന്ന ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര േമാദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാ നമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാ ഴ്ചയിൽ പങ്കെടുത്തു. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്. തീരുമാനം വൈകീട്ട് അറിയിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലേക്ക് കടത്തിയത് ബി.ജെ.പി ചാർ ട്ട് ചെയ്ത പ്രത്യേക വിമാനങ്ങളിലാണെന്നതിന് തെളിവ് ലഭിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചു. മാഫിയകൾക്കെതിരെ പോരാടുന്ന കമൽനാഥ് സർക്കാറിനെതിരെയുള്ള ഗൂഢാലോചനയാണിത്. സംസ്ഥാനത്തെ ജനഹിതത്തിനെതിരായ നടപടിയാണിതെന്നും വോട്ടർമാർ ഉചിതമായ മറുപടി നൽകുമെന്നും ദിഗ്വിജയ് സിങ് പ്രതികരിച്ചു. ഭോപ്പാലിൽ കമൽ നാഥിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. യാഥാർഥ പാർട്ടി പ്രവർത്തകർ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പിനെചൊല്ലി മുഖ്യമന്ത്രി കമൽനാഥും പാർട്ടി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനിടെ കമല്‍നാഥ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള പദ്ധതി ഊര്‍ജിതമാക്കുകയാണ് ബി.ജെ.പി.
ഈ മാസം 16നാണ് മധ്യപ്രദേശില്‍ നിയമസഭ സമ്മേളനം തുടങ്ങുക. ഇതില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. ഡൽഹിയിലുള്ള ജ്യോതിരാദിത്യ സിന്ധ്യയുമായി പ്രശ്നപരിഹാരത്തിന് കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ടെങ്കിലും പരിഹാരം ഉടനുണ്ടാവില്ലെന്നാണ് സൂചന.
മധ്യപ്രദേശിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻപിടിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് 23 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെ 2018 ഡിസംബറിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു. പിന്നീട് പലതവണ കോൺഗ്രസ് സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു.
230 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് -114, ബി.ജെ.പി -107, ബി.എസ്.പി -2, എസ്.പി -1, സ്വതന്ത്രര്‍ -നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തേ സമൂഹമാധ്യമമായ ട്വിറ്ററിലെ വ്യക്തിപരമായ വിവരങ്ങൾ നൽകുന്ന ‘ബയോ’യിൽ നിന്ന് കോൺഗ്രസ് ബന്ധം വെട്ടിമാറ്റിയത് ഏറെ ചർച്ചയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.