നേതാക്കളുമായി സംസാരിക്കാതെ സിന്ധ്യ; പന്നിപ്പനിയെന്ന് ദിഗ്വിജയ് സിങ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിനെ വെട്ടിലാക്കി 17 കോൺഗ്രസ് എം.എൽ.എമാർ ബംഗളൂരുവിലേക്ക് കടന്നതിന് പിന്നാലെ നേതൃത്വവുമായി ഉടക്കി പാർട്ടി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ദിവസം സിന്ധ്യ പക്ഷക്കാരായ 17 എം.എൽ.എമാരാണ് പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ അജ്ഞാതയിടത്തിലേക്ക് മാറിയത്. തുടർന്ന് മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് ഉൾപ്പെടെയുള്ളവർ സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
സിന്ധ്യക്ക് പന്നിപ്പനിയാണെന്നും അതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പനി മൂലം സംസാരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചതെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
മധ്യപ്രദേശിലെ ജനഹിതത്തിനെതിരെ നിന്ന് വോട്ടർമാരെ അപമാനിക്കുന്നവർക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകും. ധർമ്മബോധമുള്ള കോൺഗ്രസുകാർ ഏതു സാഹചര്യത്തിലും പാർട്ടിക്കൊപ്പം തന്നെയുണ്ടാകുമെന്നും ദിഗ്വിജയ് സിങ് പ്രതികരിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പിനെ ചൊല്ലി മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സന്ധ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് മന്ത്രിമാരുടെ രാജിയിലും എം.എൽ.എമാരുടെ അജ്ഞാതവാസത്തിനും കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.