ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു; ബി.ജെ.പിയിലേക്ക്
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ കമൽനാഥ് സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് ജ്യോത ിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചു. രാജികത്ത് സിന്ധ്യ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമ ാറി.
മധ്യപ്രദേശ് സർക്കാറുമായി ഇടഞ്ഞുനിന്ന സിന്ധ്യ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ ിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത്ഷായും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ സിന്ധ്യ രാജി തീരുമാനം അറിയിച്ചത്.
— Jyotiraditya M. Scindia (@JM_Scindia) March 10, 2020
18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. പാർട്ടി വിടേണ്ട സമയമായി. തെൻറ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ തുടക്കത്തിന് ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ വിശദീകരിക്കുന്നു.
അതേസമയം, കേന്ദ്ര മന്ത്രിസ്ഥാനം സിന്ധ്യക്ക് ബി.ജെ.പി നേതൃത്വം വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് സിന്ധ്യയെ വിജയിപ്പിച്ച് കേന്ദ്ര മന്ത്രിസഭയിൽ എത്തിക്കാനാണ് ബി.ജെ.പി നീക്കം.
തനിക്കൊപ്പമുള്ള 18 എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മാറ്റിയിന് ശേഷമാണ് സിന്ധ്യ ബി.ജെ.പി പാളയത്തിലേക്കുള്ള നീക്കം തുടങ്ങിയത്. മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് ഉൾപ്പെടെയുള്ളവർ സിന്ധ്യയുമായി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. കോൺഗ്രസ് നേതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ പോലും സിന്ധ്യ തയാറായിരുന്നില്ല.മധ്യപ്രദേശിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻപിടിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് 23 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെ 2018 ഡിസംബറിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു. പിന്നീട് സിന്ധ്യ പലതവണ കോൺഗ്രസ് സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു.
230 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് -114, ബി.ജെ.പി -107, ബി.എസ്.പി -2, എസ്.പി -1, സ്വതന്ത്രര്‍ -നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തേ സമൂഹമാധ്യമമായ ട്വിറ്ററിലെ വ്യക്തിപരമായ വിവരങ്ങൾ നൽകുന്ന ‘ബയോ’യിൽ നിന്ന് കോൺഗ്രസ് ബന്ധം വെട്ടിമാറ്റിയത് ഏറെ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.