ട്വിറ്ററിൽ കോൺഗ്രസ് ബന്ധം വെട്ടിമാറ്റി ജ്യോതിരാദിത്യ സിന്ധ്യ
text_fieldsഭോപാൽ: സമൂഹമാധ്യമമായ ട്വിറ്ററിലെ വ്യക്തിപരമായ വിവരങ്ങൾ നൽകുന്ന ‘ബയോ’ തിരുത് തി വെട്ടിലായി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. മുൻ എം.പി, മുൻ ഉൗർജ മന്ത്രി, മുൻ വാണിജ്യ-വ്യവസായ സഹമന്ത്രി, മുൻ വാർത്തവിനിമയ, ഐ.ടി, തപാൽ സ ഹമന്ത്രി എന്നായിരുന്നു നേരത്തേ ജ്യോതിരാദിത്യയുടെ ട്വിറ്റർ ബയോ. ഇത് ‘പൊതുസേവകനു ം ക്രിക്കറ്റ് ആരാധകനും’ എന്നാക്കി മാത്രം മാറ്റിയതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായുള്ള അകൽച്ചയുടെ പശ്ചാത്തലത്തിലാണ് ഇത് ഏറെ ചർച്ചചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ മധ്യപ്രദേശിൽ േകാൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു.
എന്നാൽ, ഒരു മാസം മുമ്പാണ് ട്വിറ്റർ ‘ബയോ’ തിരുത്തിയതെന്നും പ്രത്യേകിച്ചൊന്നുമില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. വളരെ നീളം കൂടിയതാണ് ബയോയെന്ന് നിരവധി പേർ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് തിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിന്ധ്യ പറഞ്ഞു. അതേസമയം, ഏതാനും മാസങ്ങളായി കമൽനാഥ് സർക്കാറിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ വിമർശനം തുടരുകയാണ്.
മധ്യപ്രദേശ് പി.സി.സി പ്രസിഡൻറായി സിന്ധ്യയെ നിയോഗിക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. മുഖ്യമന്ത്രിയായശേഷവും കമൽനാഥ് പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.