Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ്യോതിരാദിത്യ സിന്ധ്യ...

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു

text_fields
bookmark_border
jyothi-rajya-sindhya
cancel

ഭോപ്പാൽ: കോൺഗ്രസ്​ നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു.​ തെരഞ്ഞെടുപ് പ്​ പരാജയത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി. ലോക്​സഭ തെരഞ്ഞെടുപ്പ്​ ഫലത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്​ പിന്നാലെയാണ്​ സിന്ധ്യയും സ്ഥാനമൊഴിയുന്നത്​.

തെരഞ്ഞെടുപ്പ്​ പരാജയത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥ്​ സ്ഥാനമൊഴിഞ്ഞിരുന്നു. മധ്യപ്രദേശ്​ കോൺഗ്രസിൻെറ അധ്യക്ഷ സ്ഥാനമാണ്​ കമൽനാഥ്​ രാജിവെച്ചത്​. കോൺഗ്രസ്​ നേതാക്കളായ ദീപക്​ ബാറിയ, വിവേക്​ തൻഹ എന്നിവരും പാർട്ടി പദവികൾ രാജിവെച്ചിരുന്നു. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനാൽ പുതിയ അധ്യക്ഷനായിരിക്കും ഇവരുടെ രാജി അംഗീകരിക്കുക. അതുവരെ ഇവർ തൽസ്ഥാനത്ത്​ തുടരും.

ബുധനാഴ്​ചയാണ്​ രാജിവെക്കുന്ന വിവരം രാഹുൽ ഗാന്ധി ഔദ്യോഗികമായി അറിയിച്ചത്​. രാജിക്കത്ത്​ രാഹുൽ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressJyotiraditya Scindiaindia news
News Summary - Jyotiraditya Scindia resigns-India news
Next Story