കമൽനാഥ് നായയെന്ന് വിളിച്ചു; ആരോപണവുമായി സിന്ധ്യ
text_fieldsഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് സിന്ധ്യയുടെ ആരോപണം. കമൽനാഥ് തന്നെ നായയെന്ന് വിളിച്ചു. അതെ ഞാൻ നായയാണ് ഇവിടത്തെ ജനങ്ങളാണ് എെൻറ യജമാനൻമാർ. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. എെൻറ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ പറഞ്ഞു.
അതേസമയം, സിന്ധ്യയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് കമൽനാഥും രംഗത്തെത്തി. കമൽനാഥിെൻറ വക്താവാണ് പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയത്. സിന്ധ്യക്കെതിരെയല്ല ഒരു നേതാവിനെതിരെയും അത്തരം വാക്കുകൾ തെൻറ പ്രസംഗങ്ങളിൽ കമൽനാഥ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹത്തിെൻറ വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.
നേരത്തെ കമൽനാഥിെൻറ താരപ്രചാരക പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തു മാറ്റിയിരുന്നു. വിവാദ പരാമർശങ്ങളെ തുടർന്നാണ് പദവി എടുത്ത് മാറ്റിയത്. ബി.ജെ.പി വനിത നേതാവിനെ കമൽനാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.