മോദിയെ വിമർശിക്കുന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; പഴയ വിഡിയോകൾ ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത് ഹാക്കർമാർ
text_fieldsന്യൂഡൽഹി: നരേന്ദ്രമോദി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നേരത്തേ, കോൺഗ്രസിലായിരുന്നപ്പോൾ മോദി സർക്കാറിനെയും അതിന്‍റെ നയങ്ങളെയും വിമർശിക്കുന്ന സിന്ധ്യയുടെ പഴയ വിഡിയോകൾ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഹാക്കർമാർ.
സിന്ധ്യയുെട സമൂഹ മാധ്യമ ടീം പ്രശ്നം കണ്ടെത്തുകയും ഉടൻ തന്നെ പഴയ വിഡിയോകൾ നീക്കം ചെയ്യുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയുമായിരുന്നു. സംഭവത്തിൽ രമേശ് അഗർവാൾ എം.എൽ.എയുടെ പരാതിയിൽ ഗ്വാളിയാർ പൊലീസ് ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അേന്വഷണം ആരംഭിച്ചു.
ബുധനാഴ്ചയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുെട സത്യപ്രതിജ്ഞ. കോൺഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചായിരുന്നു നേരത്തേ സിന്ധ്യയുെട കൂടുമാറ്റം. മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിനെ താഴെയിറക്കി 22ഓളം എം.എൽ.എമാരുമായായിരുന്നു സിന്ധ്യയുെട ബി.ജെ.പിയിലേക്കുള്ള ചേേക്കറൽ. തുടർന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ ഹിന്ദി ഹൃദയഭൂമിയിൽ അധികാരത്തിലേറി. ഇതിനുപിന്നാലെയാണ് സിന്ധ്യക്ക് മോദി കാബിനറ്റിലെ കേന്ദ്രമന്ത്രി സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.