അറ്റോർണി ജനറൽ:കെ.കെ. വേണുഗോപാലിനെ പരിഗണിക്കുന്നു
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ കെ.കെ. വേണുഗോപാലിനെ അേറ്റാണി ജനറലായി നിയമിച്ചേക്കും. കാലാവധി പൂർത്തിയാക്കിയ നിലവിലെ എ.ജി മുകുൾ രോഹതഗി തുടരാൻ താൽപര്യമില്ലെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് പുതിയ എ.ജിക്കായി അന്വേഷണം തുടങ്ങിയത്.
സർക്കാറിെൻറ പരിഗണനയിലുള്ള പട്ടികയിൽ 50 വർഷത്തിലേറെയായി സുപ്രീംകോടതിയിൽ അഭിഭാഷകനായ വേണുഗോപാലിെൻറ പേരിനാണ് മുൻഗണനയെന്നാണ് അറിവ്. വിേദശ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയാലുടൻ പ്രഖ്യാപനം ഉണ്ടാേയക്കും. ഭരണഘടനാപരമായ പ്രശ്നങ്ങളിൽ സുപ്രീംകോടതിതന്നെ പലപ്പോഴും അഭിപ്രായം തേടുന്ന വേണുഗോപാൽ, 2ജി സ്െപക്ട്രം അഴിമതി കേസിൽ ആറ്്വർഷത്തിലധികം അമിക്കസ് ക്യൂറിയായി പ്രവർത്തിച്ചിട്ടുണ്ട്.
സുപ്രീംകോടതി നിരീക്ഷിക്കുന്ന സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റുകളുടെ കേസ് അന്വേഷണത്തിൽ സഹായിച്ചിട്ടുമുണ്ട്്. ചെെന്നെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വേണുഗോപാൽ 1960കൾ മുതൽ സുപ്രീംകോടതിയിൽ വിവിധ കേസുകളിൽ ഹാജരാകാറുണ്ടായിരുന്നു. 1972ലാണ് അദ്ദേഹത്തെ സീനിയർ അഭിഭാഷകനായി സുപ്രീംകോടതി നിയോഗിച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാർ അഡീഷനൽ സോളിസിറ്റർ ജനറലായി നിയമിച്ചു. ഭരണഘടനയും നിയമത്തിെൻറ നൂലാമാലകളും ഇഴകീറി പരിശോധിച്ച് കേസ് വാദിക്കുന്ന വേണുഗോപാലിന് പല വിഷയങ്ങളിലും വിവാദ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി സർക്കാറിന് കീഴിൽ എത്രത്തോളം പ്രവർത്തിക്കാനാവുമെന്നതാവും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.