കെ. കവിതയുടെ നിരാഹാരത്തിന് അനുമതിയില്ല; വേദി മാറ്റണമെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ബി.ആർ.എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതക്ക് നിരാഹാര സത്യഗ്രഹം നടത്താൻ അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. നാളെ ഡൽഹി ജന്തർമന്തറിൽ നടത്താൻ തീരുമാനിച്ച സത്യഗ്രഹ സമരത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. വേദി മാറ്റണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു.
വനിത സംവരണ ബിൽ നിലവിലെ പാർലമെന്‍റ് സമ്മേളനത്തിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് കവിത നാളെ ജന്തർമന്തറിൽ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചത്. 18 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കവിത വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കവിതക്ക് സമയം നീട്ടി നൽകി. മാർച്ച് ഒമ്പതിന് ഹാജരാകാനാണ് ഇ.ഡി ആദ്യം നിർദേശിച്ചത്. എന്നാൽ, വനിത സംവരണ ബില്ലിനെ പിന്തുണച്ച് മാർച്ച് 10ന് ഡൽഹിയിൽ സമരം പ്രഖ്യാപിച്ചതിനാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാവുന്നത് മാർച്ച് 11ലേക്ക് മാറ്റണമെന്നാണ് കവിത ആവശ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.