മാണിയെ തൊടാൻ ഡൽഹിയിൽ ചർച്ച
text_fieldsന്യൂഡൽഹി: കെ.എം. മാണിയെ കൂടെക്കൂട്ടാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ നിലപാടിന് വീണ്ടും തിരിച്ചടി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽനിർത്തി മാണിയുമായി സഹകരിക്കുന്നത് സി.പി.െഎയെക്കൊണ്ട് സമ്മതിപ്പിക്കാൻ കേന്ദ്രനേതൃത്വംവഴി കേരളത്തിലെ സി.പി.എം നടത്തിയ ശ്രമം ഫലിച്ചില്ല.
സംസ്ഥാന നേതൃത്വത്തിെൻറ അഭ്യർഥനപ്രകാരമാണ് സി.പി.എം കേന്ദ്രനേതൃത്വം വ്യാഴാഴ്ച സി.പി.െഎ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തിയത്. ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ കേരളത്തിൽ ചർച്ച നടത്തെട്ടയെന്നായിരുന്നു ധാരണ. മാണിയുമായുള്ള സഹകരണത്തെയും മുന്നണി പ്രവേശത്തെയും ശക്തമായി എതിർക്കുന്ന നിലപാടാണ് സി.പി.െഎ സംസ്ഥാന നേതൃത്വത്തിെൻറത്. കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് ഇന്നലെ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു.
എ.കെ.ജി ഭവനിൽ വ്യാഴാഴ്ച വൈകീട്ട് 5.30ന് സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിയും ഡി. രാജയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്. രാമചന്ദ്രൻ പിള്ളയുമാണ് ചർച്ച നടത്തിയത്. സി.പി.െഎ സംസ്ഥാന നേതൃത്വത്തിെൻറ നിലപാട് സുധാകർ റെഡ്ഡി വിശദീകരിച്ചു. എന്നാൽ, ചെങ്ങന്നൂരിൽ കേരള കോൺഗ്രസിനെ സഹകരിപ്പിക്കുന്നത് വിജയസാധ്യത കൂട്ടുമെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
സി.പി.െഎ സംസ്ഥാന നേതൃത്വം മാണിയുടെ കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സി.പി.എം സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിെൻറ ഇടെപടലിന് അഭ്യർഥിച്ചത്. ചെങ്ങന്നൂരിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്താൻ മാണിയുമായുള്ള സഹകരണം സഹായകമാവുമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. ക്രൈസ്തവ വോട്ട് നിർണായകമായ ചെങ്ങന്നൂരിൽ മാണി മുന്നണിയുമായി സഹകരിക്കുന്നത് അനുകൂല നിലപാട് ഒരു വിഭാഗം വോട്ടർമാരിൽ സൃഷ്ടിക്കും. മാണിയുമായുള്ള സഹകരണം ദീർഘകാലാടിസ്ഥാനത്തിൽ എൽ.ഡി.എഫിന് രാഷ്ട്രീയ ഗുണം ചെയ്യുമെന്നും സി.പി.എം സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു.
സി.പി.െഎ കേന്ദ്രനേതൃത്വവുമായി സംസാരിച്ച് സംസ്ഥാന നേതൃത്വത്തിെൻറ നിലപാടിൽ അയവുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ബുധനാഴ്ച ചേർന്ന സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റ് യോഗത്തിൽ സംസ്ഥാനനേതൃത്വം മാണിയെ സഹകരിപ്പിക്കുന്നതിന് എതിരായ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത്
മാണിക്കെതിരെ എൽ.ഡി.എഫ് വലിയ സമരമാണ് നടത്തിയത്. കേരളത്തിൽ ബി.ജെ.പിയെ തോൽപിക്കാൻ പുറത്തുനിന്ന് സഹായം ആവശ്യമില്ല. മാണിയെ ഒപ്പം കൂട്ടിയാൽ എൽ.ഡി.എഫിെൻറ സൽപേരിന് കളങ്കം സൃഷ്ടിക്കും എന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇക്കാര്യം ചർച്ചയിൽ സി.പി.െഎ കേന്ദ്രനേതൃത്വം വിശദീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.