ആളിക്കത്തി പോസ്റ്റർ വിവാദം: ലീന മണിമേഖലക്കെതിരെ യു.പിയിൽ കേസ്
text_fieldsന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെതുടർന്ന് സംവിധായക ലീന മണിമേഖലക്കെതിരെ കേസെടുത്ത് യു.പി പൊലീസ്. ലീന മണിമേഖലയുടെ ഡോക്യുമെന്‍ററിയായ 'കാളി'യുടെ പോസ്റ്ററിൽ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചു എന്നാരോപിച്ച് പ്രതിഷേധമുയർന്നിരുന്നു. വിഷയത്തിൽ വിവിധ ഹിന്ദു സംഘടനകൾ പരാതി നൽകുകയായിരുന്നു.
ഡോക്യുമെന്‍ററി ചിത്രവുമായി ബന്ധപ്പെട്ട പ്രകോപനപരമായ കാര്യങ്ങൾ നീക്കം ചെയ്യണമെന്ന് കനേഡിയൻ അധികൃതരോട് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
'അണ്ടർ ദി ടെന്‍റ്' പരിപാടിയോടനുബന്ധിച്ച് ടൊറന്‍റോയിലെ ആഗ ഖാൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ഡോക്യുമെന്‍ററിയുടെ പോസ്റ്ററിൽ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചു എന്ന് കാനഡയിലെ ഹിന്ദു സംഘടനാ നേതാക്കൾ പരാതി നൽകിയതായി ഇന്ത്യൻ ഹോക്കമ്മീഷന്‍റെ പ്രസ്താവനയിൽ പറയുന്നു.
നേരത്തെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് അഭിഭാഷകൻ നൽകിയ പരാതിയിൽ ഡൽഹി പൊലീസും മണിമഖലക്കെതിരെ കേസെടുത്തിരുന്നു.
ജൂലൈ രണ്ടിനാണ് മണിമേഖല പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോസ്റ്ററിൽ കാളിദേവിയെപോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചത്. പശ്ചാത്തലത്തിൽ എൽ.ജി.ബി.ടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. നിരവധിപേരാണ് സംവിധായകക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയത്.
എന്നാൽ പ്രതിഷേധം ശക്തമായതോടെ പ്രതികരണവുമായി മണിമേഖല രംഗത്തെത്തിയിരുന്നു. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അതു നൽകാം'- അവർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.